ഡ്രൈവിങ് പരിശീലനത്തിനിടെ വയോധികൻ കാറിൽ കുഴഞ്ഞുവീണു മരിച്ചു
കണ്ണൂര്‍ ഇരിട്ടിയില്‍ ഡ്രൈവിങ് പരിശീലനത്തിനിടെയാണ് വയോധികന്‍ കുഴഞ്ഞുവീണു മരിച്ചത്. നെടുമ്പുറംചാല്‍ സ്വദേശി ജോസ് (72) നെ മോട്ടോര്‍ വാഹനവകുപ്പിന്റെ വണ്ടിയില്‍ ഉടനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ എംവിഡി ടെസ്റ്റിനിടെയാണ് സംഭവം.