ചുരം റോഡിൽ കാട്ടാനക്കൂട്ടം നെല്ലിയാമ്പതി ചുരം റോഡിൽ പതിനാലാം വളവിൽ കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം റോഡിലൂടെ നടന്ന് സഞ്ചാരികൾക്ക് കൗതുക കാഴ്ചയൊരുക്കി. അരമണിക്കൂറോളം റോഡിൽ നിലയുറപ്പിച്ചെങ്കിലും പിന്നീട് ഉൾക്കാട്ടിലേക്ക് കയറിപ്പോവുകയായിരുന്നു.