ചൈനയില്‍ വന്‍ ഭൂകമ്പത്തിൽ നൂറിലേറെ പേര്‍ മരിച്ചതായി റിപ്പോർട്ട് ചൈനയില്‍ വടക്കുപടിഞ്ഞാറന്‍ ഗാങ്‌സു പ്രവിശ്യയിലാണ് ഭൂചലനത്തിൽ 120 പേര്‍ മരിച്ചത്. 250 ലേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ വന്‍നാശനഷ്ടമാണ് ഉണ്ടാക്കിയത്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം.