13.12.2023
ഗവർണർക്കെതിരെ പ്രതിഷേധിച്ച എസ്എഫ്ഐക്കാർക്ക് ജാമ്യം
?️ഗവർണർക്കെതിരെ പ്രതിഷേധിച്ച് അറസ്റ്റിലായ അഞ്ച് എസ്എഫ്ഐക്കാർക്ക് ജാമ്യമനുവദിച്ച് കോടതി. ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരുന്നെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
തിങ്കളാഴ്ച വൈകിട്ട് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ഗവർണറുടെ വാഹനം തടഞ്ഞാണ് എസ്എഫ്ഐക്കാർ പ്രതിഷേധവുമായെത്തിയത്. പിന്നാലെ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തെങ്കിലും ദുർബലമായ വകുപ്പുകളാണ് ചുമത്തിയതെന്ന് ആക്ഷേപം ഉയർന്നിരുന്നു. രാഷ്ട്രപടിക്കും ഗവർണർക്കുമെതിരെ അക്രമം നടന്നാൽ ഐപിസി 124 അനുസരിച്ചാണ് കേസെടുക്കേണ്ടതെന്നു ഗവർണർ പ്രതികരിച്ചിരുന്നു. പിന്നാലെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഏഴുവർഷം വരെ തടവു ലഭിക്കാവുന്ന വകുപ്പും കസ്റ്റഡിയിലെടുത്തവർക്കെതിരെ ചുമത്തിയിരുന്നു.
ഗവർണറെ ക്യാംപസുകളിൽ കയറ്റില്ല, പ്രതിഷേധം ശക്തമാക്കുമെന്ന് എസ്എഫ്ഐ
?️കേരളത്തിലെ സർവകലാശാലകളുടെ ചാൻസലർകൂടിയായ ഗവർണറെ ക്യാംപസുകളിൽ കയറാൻ അനുവദിക്കില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ. സെനറ്റിലേക്ക് ആർഎസ്എസ് നേതാക്കളെ നോമിനേറ്റ് ചെയ്യുന്ന ഗവർണർക്കെതിരായ പ്രതിഷേധം ശക്തമാക്കുമെന്നും വ്യാപിപ്പിക്കുമെന്നും എസ്എഫ്ഐ അറിയിച്ചു.
സർവകലാശാലകളിൽ സെനറ്റ് അംഗങ്ങളെ ഗവർണർ ഏകപക്ഷീയമായി നാമനിർദേശം ചെയ്യുകയാണ്.
ഗവർണർക്കെതിരായ എസ്എഫ്ഐ പ്രതിഷേധം: ഗുരുതര സുരക്ഷാ വീഴ്ചയെന്ന് രാജ്ഭവന്‍
?️വിമാനത്താവളത്തിലേക്ക് കാറില്‍ പോകുമ്പോള്‍ വാഹനം തടഞ്ഞുനിര്‍ത്തി ഗവര്‍ണര്‍ക്ക് നേരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമെന്ന് രാജ്ഭവന്‍. ഗവര്‍ണറുടെ വാഹനം തടഞ്ഞ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗ്ലാസില്‍ ഇടിച്ചത് അടക്കമുള്ള സംഭവങ്ങളില്‍ പൊലീസിനു ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായി. ഗുരുതര പ്രോട്ടോക്കോൾ ലംഘനമാണ് നടന്നത്. ഇന്‍റലിജന്‍സ് പാളിച്ച മാത്രമല്ല നടന്നത്, മറിച്ച് ഭരണാനുകൂല വിദ്യാര്‍ഥി സംഘടനയ്ക്ക് ഒപ്പമാണ് പൊലീസ് നിന്നതെന്നും രാജ്ഭവന്‍ ആരോപിച്ചു. സംഭവത്തിൽ പൊലീസ് നടപടി പരിശോധിച്ച ശേഷം കേന്ദ്ര ഇന്‍റലിജന്‍സ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ സ്വമേധയാ അന്വേഷിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കമ്യൂണിസ്റ്റ് ഭരണത്തിൽ കീഴിൽ പൊലീസ് നിയമലംഘനത്തിന്‍റെ ഏജന്‍റുമാർ: തരൂർ
?️ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ എസ്എഫ്ഐ പ്രവർത്തകർ തെരുവിൽ നടത്തിയ പ്രതിഷേധത്തിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് എംപി ഡോ. ശശി തരൂർ. കേരളത്തിലെ കമ്യൂണിസ്റ്റ് ഭരണത്തിൻ കീഴിൽ നിയമലംഘനത്തിന്‍റെ ഏജന്‍റുമാരായി പൊലീസ് മാറിയെന്ന് തരൂർ എക്സിൽ (ട്വിറ്റർ) കുറിച്ചു. “”കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സാഹിബിനോട് എസ്എഫ്ഐ ഗൂണ്ടകൾ നടത്തിയത് അപമര്യാദയായ പെരുമാറ്റം. അദ്ദേഹത്തെ അവർ ആക്രമിച്ചു. അദ്ദേഹത്തിന്‍റെ രോഷം മനസിലാക്കാവുന്നതേയുള്ളൂ.
ദർശനം കിട്ടാതെ തീർഥാടകർ; പന്തളത്തെത്തി മാലയൂരി മടങ്ങുന്നു
?️ശബരിമലയിലേക്ക് എത്തുന്ന ഭക്തരിൽ പലരും ദർശനം നടത്താൻ കഴിയാതെ പന്തളത്തു വന്നു മടങ്ങുന്നു. എട്ട്, പത്തു മണിക്കൂർ കാത്തുനിന്നിട്ടും ദർശനം നടത്താൻ സാധിക്കാതെ വന്നതോടെയാണ് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെത്തി നെയ്യഭിഷേകം നടത്തി മാലയൂരി ഭക്തർ മടങ്ങുന്നത്. കർണാടക, തമിഴ്നാട് എന്നിവടങ്ങളിൽ നിന്നുള്ള തീർഥാടകരാണ് ഇത്തരത്തിൽ മടങ്ങിപ്പോകുന്നവരിൽ ഏറെയും. അപ്പാച്ചിമേട് എത്തിക്കഴിഞ്ഞാൽ പിന്നെ മുന്നോട്ടു പോകാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിൽ.
ഹാദിയയുടെ പിതാവ് നൽകിയ ഹർജി സ്വീകരിച്ച് ഹൈക്കോടതി
?️ഡോ.അഖില എന്ന ഹാദിയയെ കാണാനില്ലെന്ന അച്ഛൻ അശോകന്‍റെ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എതിർകക്ഷികളായ സംസ്ഥാന പൊലീസ് മേധാവിക്കും മലപ്പുറം എസ് പി ക്കും നോട്ടീസ് ഹർജി. ഈ മാസം 16 ഹർജി വീണ്ടും പരിഗണിക്കും. മകളെ മലപ്പുറം സ്വദേശിയായ സൈനബയടക്കമുള്ളവർ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അശോകൻ ഹേബിയസ് കോർപ്പസ് ഹർജി നൽകിയത്.
നിമിഷപ്രിയയുടെ അമ്മയ്ക്ക് യമനിലേക്കു പോകാന്‍ അനുമതി
?️യെമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിൽ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സായ നിമിഷപ്രിയയുടെ അമ്മ പ്രോമകുമാരിക്ക് ആശ്വാസ വിധിയുമായി ഡൽഹി ഹൈക്കോടതി. മകളെ യെമനിൽ പോയി സന്ദര്‍ശിക്കാനുള്ള അനുവാദം തേടി നേരത്തെ ഇവർ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു അനുകൂല വിധി. ഇതിനുവേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നൽകി. മകളുടെ ജീവൻ രക്ഷിക്കാൻ പോകാൻ അനുമതി തേടുമ്പോൾ മന്ത്രാലയം അത് എന്തിനു തടയുന്നു എന്നും ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് ഹൈക്കോടതി ചോദിച്ചു.
രാജസ്ഥാനിലും ട്വിസ്റ്റ്; ഭജൻലാൽ ശർമ മുഖ്യമന്ത്രി
?️രാജസ്ഥാനിലും അപ്രതീക്ഷിത മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബിജെപി. നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്ന ഭജൻലാൽ ശർമയാണ് രാജസ്ഥാനിലെ ബിജെപി സർക്കാരിനെ നയിക്കുക. മാരത്തൺ ചർച്ചകൾക്കൊടുവിലാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. സംഗനേർ മണ്ഡലത്തിൽ നിന്നാണ് ഭജൻലാൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മുൻപ് നാലു തവണ ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി പദത്തിലുണ്ടായിരുന്നുവെങ്കിലും ആദ്യമായാണ് ശർമ നിയമസഭയിലെത്തുന്നത്.
മാലിന്യം വലിച്ചെറിഞ്ഞാൽ സ്പോട്ടിൽ പിഴ, 5000 രൂപ
?️മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമങ്ങളും സര്‍ക്കാര്‍ നടപടികളും കൂടുതല്‍ കാര്യക്ഷമവും കര്‍ശനവുമാക്കുന്നതിന് മുനിസിപ്പാലിറ്റി, പഞ്ചായത്തി രാജ് നിയമങ്ങളില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്. അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്താല്‍ ഒരു വര്‍ഷം വരെ തടവും 50,000 രൂപ പിഴയും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്യുന്നു.തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് വിപുലമായ അധികാരങ്ങള്‍ നല്‍കിയതാണ് 2023ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ഓര്‍ഡിനന്‍സ്, 2023ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ഓര്‍ഡിനന്‍സുകളിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടുണ്ടായ പ്രധാന മാറ്റം.
ജീവനക്കാരുടെ ക്ഷാമബത്ത: വ്യക്തതയില്ലാതെ സർക്കാർ
?️സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക എന്നു കൊടുക്കുമെന്നത് സംബന്ധിച്ച് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനു മുന്നില്‍ വ്യക്തതയില്ലാതെ സംസ്ഥാന സർക്കാർ. ഡിഎ കുടിശിക എന്ന് കൊടുക്കാന്‍ കഴിയുമെന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കണമെന്ന് ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കേസ് പരിഗണിച്ചപ്പോൾ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയില്ല. ഇതെത്തുടര്‍ന്ന് കേസ് അന്തിമ തീര്‍പ്പിനായി ജനുവരി നാലിലേക്ക് മാറ്റിയിരിക്കുകയാണ്.
വത്തിക്കാനെ വെല്ലുവിളിച്ച് തൃക്കാക്കരയിൽ 400 വൈദികരുടെ ജനാഭിമുഖ കുര്‍ബാന
?️വത്തിക്കാനില്‍ നിന്നുള്ള കര്‍ശന നിര്‍ദേശം നിലനില്‍ക്കെ എറണാകുളം – അങ്കമാലി അതിരൂപതയില്‍ പരസ്യമായി ജനാഭിമുഖ കുര്‍ബാന നടത്തി വിമത വിഭാഗം. അതിരൂപത ശതാബ്ദി ആഘോഷത്തിന്‍റെ ഭാഗമായി 400 വൈദികരാണ് സമൂഹ ദിവ്യബലിയില്‍ പങ്കെടുത്തത്. 400 വൈദികര്‍ പങ്കെടുത്ത പൂര്‍ണ ജനാഭിമുഖ കുര്‍ബാന തൃക്കാക്കര ഭാരത് മാതാ കോളെജ് ഗ്രൗണ്ടിലാണ് നടന്നത്.
എറണാകുളം ജില്ലയിലെ നവകേരള സദസ് ജനുവരി ഒന്ന്, രണ്ട് തീയതികളിൽ
?️ എറണാകുളം ജില്ലകയിൽ റദ്ദാക്കിയ മൂന്ന് മണ്ഡലങ്ങളിലെ നവകേരള സദസ് ജനുവരി ഒന്ന്,രണ്ട് തീയതികളിലായി നടത്താൻ തീരുമാനം. സിപിഐ സംസ്ഥാന ,െക്രട്ടറി കാനം രാജേന്ദ്രന്‍റെ നിര്യാണത്തെ തുടർന്നാണ് തൃക്കാക്കര, തൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട് മണ്ഡലങ്ങലിലെ നവകേരള സദസ് മാറ്റിവെച്ചത്.ഇടുക്കി ജില്ലയിലെ പര്യടനം പൂർത്തിയാക്കി കോട്ടയം ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലാണ് നവകേരള സദസ് നടക്കുന്നത്.
മഅദനിയെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു
?️പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സ്ട്രോക്ക് ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങളിൽ ചികിത്സ തേടുന്നതിനായാണ് മഅദനി കോഴിക്കോടെത്തിയത്.
നവകേരള സദസ്: മാവേലിക്കര ഗവ.ബോയ്സ് ഹൈസ്ക്കൂൾ മതിൽ പൊളിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ്
?️മാവേലിക്കര ഗവ.ബോയ്സ് ഹൈസ്ക്കൂൾ മതിൽ പൊളിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ. നവകേരളസദസിനോടനുബന്ധിച്ച് മതിൽ പൊളിക്കണമെന്നാവശ്യം ഉയർന്നു വന്നിരുന്നെങ്കിലും നഗരസഭ ആവശ്യം തള്ളിയിരുന്നു. തുടർന്ന് രാത്രി ജെസിബി ഉപയോഗിച്ചാണ് മതിൽ തകർത്തത്.
ശബരിമല തിരക്ക്: സ്‌പോട്ട് ബുക്കിങ് കുറച്ചു, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം ക്യൂ
?️ശബരിമല തിരക്കിന്‍റെ പശ്ചാത്തലത്തില്‍ സ്‌പോട്ട് ബുക്കിങ് കുറയ്ക്കാന്‍ നിർദേശം നൽകുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. ഭക്തര്‍ സ്വയം നിയന്ത്രിക്കണമെന്നും ഭക്തര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം മന്ത്രി ശബരിമല അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
പാകിസ്താനിൽ സൈനികത്താവളത്തിനു നേരെ ആക്രമണം: 23 പേർ കൊല്ലപ്പെട്ടു
?️പാകിസ്താനിൽ സൈനികത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പാകിസ്താനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലുള്ള ദേര ഇസ്മയിൽ ഖാൻ ജില്ലയിലാണ് സംഭവം. സൈനികത്താവളത്തിലേക്ക് അക്രമികൾ ബോംബ് നിറച്ച വാഹനവുമായി പ്രവേശിക്കുകയായിരുന്നു. അഫ്ഗാൻ അതിർത്തിക്കടുത്തായിരുന്നു സ്ഥലം. പുലർച്ചെയാണ് ആക്രമണം നടന്നത്.
അക്രമികളെ കൊണ്ടുവന്നതും കൊണ്ടുപോയതും പൊലീസ് വാഹനത്തിൽ: ഗവര്‍ണര്‍
?️തനിക്കെതിരെയുള്ള പ്രതിഷേധത്തില്‍ മുഖ്യമന്ത്രിക്കെതിരെയും എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയും ആരോപണം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രതിഷേധം മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുള്ള ഗൂഢാലോചനയാണെന്നും പൊലീസ് വാഹനത്തിലാണ് അക്രമികളെ കൊണ്ടുവന്നതും തിരിച്ച് കൊണ്ടുപോയതും പൊലീസ് വാഹനത്തിലാണെന്നും ഗവര്‍ണര്‍ ആരോപിച്ചു.
അമേരിക്കയുടെ ഭീകരാക്രമണപദ്ധതി തകർത്ത് ക്യൂബ
?️ക്യൂബയിൽ അമേരിക്കയുടെ ഭീകരാക്രമണ പദ്ധതി തകർത്ത് അധികൃതർ. രണ്ടുപേരെ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്‌തു. കടൽമാർഗം അനധികൃതമായി രാജ്യത്തെത്തി മറ്റുള്ളവരെ തീവ്രവാദ പ്രവർത്തനത്തിന് റിക്രൂട്ട് ചെയ്യാൻ ശ്രമിക്കവെയാണ് ഒരാളെ അറസ്റ്റ് ചെയ്‌തത്. ക്യൂബൻ വംശജനായ ഇയാൾ അമേരിക്കയിൽ താമസക്കാരനാണ്. ഇയാളുടെ പക്കൽനിന്ന് വെടിക്കോപ്പുകളും നിരോധിതവസ്തുക്കളും കണ്ടെടുത്തു.
ശബരിമല വിമാനത്താവളം: അനുമതികള്‍ക്ക് തടസമുണ്ടാകില്ലെന്ന് പ്രതീക്ഷ
?️ശബരിമല വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ അഞ്ചാമത്തെ വിമാനത്താവളം നിലവില്‍ വരുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുണ്ടക്കയം സെന്‍റ് മേരീസ് ലാറ്റിന്‍ ചര്‍ച്ച് ഗ്രൗണ്ടില്‍ നടന്ന പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ നവകേരള സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ശബരിമല വിമാനത്താവളത്തിന് ഏറെക്കുറെ അനുമതികള്‍ ലഭിച്ചു കഴിഞ്ഞു. ഇനി ലഭിക്കാനുള്ള അനുമതികള്‍ക്ക് മറ്റ് തടസങ്ങള്‍ ഉണ്ടാകില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
നവകേരള സദസിൽ ഫോട്ടോഗ്രാഫര്‍ക്ക് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍റെ മര്‍ദനം
?️ഇടുക്കിയിൽ നെടുങ്കണ്ടത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസിന്‍റെ ചിത്രമെടുക്കുന്നതിനിടെ മംഗളം ഫോട്ടോഗ്രാഫര്‍ എയ്ഞ്ചല്‍ അടിമാലിയെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ മര്‍ദിച്ചതില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോട്ടയം ജില്ലാ ഘടകം പ്രതിഷേധിച്ചു. എല്‍ഡിഎഫ് ജില്ലാ നേതൃത്വത്തിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും ക്ഷണപ്രകാരമാണ് നവകേരള സദസ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി മാധ്യമ സംഘം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. പത്ര ഫോട്ടോഗ്രാഫറാണെന്ന് അറിയാതെ അല്ല സുരക്ഷ ഉദ്യോഗസ്ഥന്‍ എയ്ഞ്ചല്‍ അടിമാലിയെ മര്‍ദിച്ചത്. ഇയാളെ മാറ്റി നിര്‍ത്തി അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും യൂണിയൻ ജില്ലാ ഘടകം ആവശ്യപ്പെട്ടു.
മാനവീയം വീഥിയില്‍ സംഘർഷം; 3 പേർ കസ്റ്റഡിയിൽ
?️മാനവീയം വീഥിയില്‍ ഇന്നലെ രാത്രിയും സംഘർഷം. സിഗരറ്റ് വലിച്ച് പുക മുഖത്തേക്ക് ഊതിയെന്ന് ആരോപിച്ചായിരുന്നു രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ആല്‍ത്തറ ജങ്ഷന് സമീപമായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. സംഭവത്തില്‍ 3 പേരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് മാനവീയം വീഥിയിൽ സംഘർഷം ഉണ്ടായത്. രണ്ട് സംഘങ്ങളായി തിരിഞ്ഞ യുവാക്കൾ തമ്മിലടിക്കുകയായിരുന്നു. യുവാക്കൾ കയ്യിൽ കിട്ടിയ വസ്തുക്കൾ ഉപയോഗിച്ച് പരസ്പരം മർദ്ദിച്ചു. പൊലീസെത്തിയപ്പോള്‍ എല്ലാവരും ചിതറിയോടി. രാജ്യാന്തരചലച്ചിത്രമേളയുടെ ഭാഗമായി പരിപാടി നടക്കുന്നതിനാല്‍ മാനവീയം വീഥിയില്‍ കൂടുതല്‍ ആളുകളുണ്ടായിരുന്നതായി പൊലീസ് പറയുന്നു.
ശബരിമല പ്രതിസന്ധി: പ്രതിഷേധിച്ച് കോൺഗ്രസ് എംപിമാർ
?️ശബരിമല പ്രശ്നം ഉന്നയിച്ച് പാർലമെന്‍റിന് അകത്തും പുറത്തും പ്രതിഷേധിച്ച് കോൺഗ്രസ് എംപിമാർ. ഭക്തരുടെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് യുഡിഎഫ് എംപിമാർ പ്രതിഷേധിച്ചത്. ശബരിമലയിലെ മുന്നൊരുക്കങ്ങളിൽ സംസ്ഥാന സർക്കാർ ദയനീയമായി പരാജയപ്പെട്ടുവെന്ന് ആന്‍റോ ആന്‍റണി എംപി പ്രതികരിച്ചിരുന്നു. വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് ആന്‍റോ ആന്‍റണിയും ടി.എൻ. പ്രതാപനും ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു.
വ്യാജ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ച് പ്രധാനമന്ത്രിയും
?️കോൺഗ്രസ് പാർട്ടിയെയും രാഹുൽ ഗാന്ധിയെയും പരിഹസിക്കാൻ ബിജെപി ഔദ്യോഗിക എക്സ് പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്ത വീഡിയോ ഷെയർ ചെയ്തവരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. തന്‍റെ ഔദ്യോഗിക എക്സ് പേജിലാണ് പ്രധാനമന്ത്രി ഈ വീഡിയോ ഷെയർ ചെയ്തിട്ടുള്ളത്. കോൺഗ്രസ് ഉള്ളപ്പോൾ ഇന്ത്യയിൽ മണി ഹെയ്സ്റ്റ് പോലുള്ള ഭാവനകൾ എന്തിന് എന്ന പരിഹാസവുമായാണ് മണി ഹെയ്സ്റ്റ് വെബ് സീരീസിലെ ദൃശ്യത്തിൽ രാഹുൽ ഗാന്ധിയുടെ മുഖം വച്ചു ചേർത്ത ദൃശ്യം ഉൾപ്പെടുന്ന വീഡിയോ പ്രധാനമന്ത്രി പങ്കുവച്ചിരിക്കുന്നത്.
‘അപ്പാ….’, പൊലീസിനോട് കൈകൂപ്പി അലറിക്കരഞ്ഞ് കുഞ്ഞയ്യപ്പൻ
?️ശബരിമലയിലെ തിരക്ക് അഞ്ചാം ദിനവും ഒട്ടും കുറവില്ലാതെ തുടരുന്നു. തിരക്കു കാരണം ശബരിമലയിലേക്ക് എത്തുന്ന ഭക്തരിൽ പലരും ദർശനം നടത്താൻ കഴിയാതെ പന്തളത്തു വന്നു മടങ്ങുന്നു. അതിനിടെ, കൂട്ടം തെറ്റിയ ഒരു കുഞ്ഞയ്യപ്പന്‍റെ കരയുന്നതിന്‍റെ ദൃശ്യങ്ങൽ അങ്ങ് മലമുകളിൽ നിന്നും പുറത്ത് വരുന്നുണ്ട്.നിലയ്ക്കലിലെ തിരക്കില്‍പ്പെട്ട് കൂട്ടം തെറ്റിയ കുഞ്ഞ് കരഞ്ഞുകൊണ്ട് അച്ഛനെ തിരയുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പൊലീസിനോട് കൈകൂപ്പി അലറിക്കരയുന്ന കുഞ്ഞയ്യപ്പന്‍ ഒടുവിൽ അച്ഛനെ കണ്ടപ്പോൾ ആശ്വാസത്തോടെ കൈവീശി കാട്ടുന്നതും ദൃശ്യങ്ങളിലുണ്ട്.
വൈറ്റ് ബോൾ ക്രിക്കറ്റിൽ “സ്റ്റോപ്പ് ക്ലോക്’ നിയമം
?️വൈറ്റ് ബോൾ ക്രിക്കറ്റ് മത്സരങ്ങളുടെ വേഗം വർധിപ്പിക്കാൻ പുതിയ നിയമം എത്തുന്നു. ബൗളിങ് ടീമിനെ കുഴപ്പിക്കുന്ന “സ്റ്റോപ്പ് ക്ലോക്ക് ‘ ഉടന്‍ നടപ്പാക്കിയേക്കും. ബോളിങ് ടീമിന് രണ്ട് ഓവറുകള്‍ക്കിടയില്‍ എടുക്കാവുന്ന പരാമവധി സമയം ഒരു മിനിറ്റായി കുറക്കുകയാണ് സ്റ്റോപ്പ് ക്ലോക്ക് നിയമത്തിലൂടെ നടപ്പാക്കുക. ഒരോവര്‍ പൂര്‍ത്തിയായി ഒരു മിനിറ്റിനകം അടുത്ത ഓവറിലെ ആദ്യ പന്തെറിയണം. അല്ലാത്ത പക്ഷം ഗ്രൗണ്ടില്‍ സ്ഥാപിച്ച സ്റ്റോപ്പ് ക്ലോക്കില്‍ അറിയിപ്പ് വരും. ഒരു കളിയില്‍ മൂന്നുതവണ ഇത് ആവര്‍ത്തിച്ചാല്‍ ബാറ്റ് ചെയ്യുന്ന ടീമിന് സൗജന്യമായി അഞ്ച് റണ്‍സ് അനുവദിക്കും. അഹമ്മദാബാദില്‍ ഐസിസിയുടെ ഗവേണിങ് ബോഡി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
ട്രാവിസ് ഹെഡ് ഐസിസിയുടെ നവംബറിലെ താരം
?️ഓസ്ട്രേലിയക്ക് ആറാം ലോകകപ്പ് കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായ ട്രാവിസ് ഹെഡ് ഐസിസിയുടെ നവംബറിലെ മികച്ച താരം. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി, ഓസ്ട്രേലിയന്‍ ഓൾറൗണ്ടർ ഗ്ലെന്‍ മാക്സ്വെല് എന്നിവരെ പിന്തള്ളിയാണ് ഹെഡ് പുരസ്കാരത്തിന് അർഹനായത്. ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരേ സെഞ്ച്വറി നേടി ഹെഡ് ടീമിനെ അനായാസം വിജയത്തിലെത്തിച്ചാണ് ലോക കിരീടത്തിലേക്ക് നയിച്ചത്. 120 പന്തില്‍ 137 റണ്‍സെടുത്ത ഹെഡ്ഡാണ് ഫൈനലിലെ മാന്‍ ഓഫ് ദി മാച്ച്. സെമിയിലും മികച്ച ബാറ്റിങാണ് താരം പുറത്തെടുത്തത്.
ഐപിഎൽ മിനി ലേലം: അന്തിമ പട്ടികയിൽ 333 താരങ്ങൾ
?️ഈ മാസം 19നു നടക്കുന്ന ഐപിഎല്‍ മിനി ലേലത്തിനുള്ള അന്തിമ പട്ടികയില്‍ 333 താരങ്ങള്‍. 1166 താരങ്ങളില്‍ നിന്നാണ് 333 ആയി പട്ടിക ചുരുക്കിയത്. 77 താരങ്ങളെയാണ് ടീമുകള്‍ക്ക് വിളിച്ചെടുക്കാന്‍ സാധിക്കുക. 214 ഇന്ത്യന്‍ താരങ്ങള്‍, 119 വിദേശ താരങ്ങള്‍, രണ്ട് അസോസിയേറ്റഡ് താരങ്ങള്‍ എന്നിങ്ങനെയാണ് പട്ടിക. 215 താങ്ങള് അണ് കേപ്പ്ഡ്. 116 താരങ്ങള്‍ കേപ്പ്ഡ്. 23 താരങ്ങളാണ് ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയയായ രണ്ട് കോടി രൂപ പട്ടികയിലുള്ളത്. 20 വിദേശ താരങ്ങളും മൂന്ന് ഇന്ത്യന്‍ താരങ്ങളും. ഒന്നര കോടി, ഒരു കോടി ടാഗില്‍ 13 വീതം താരങ്ങള്‍. 11 താരങ്ങളുടെ അടിസ്ഥാന വില 75 ലക്ഷമാണ്.
വുകോമനോവിച്ചിന് വിലക്ക്
?️കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിന് വീണ്ടും വിലക്ക്. ചെന്നൈയിൻ എഫ്‌സിയുമായുള്ള മത്സരശേഷം റഫറിമാരെ വിമർശിച്ചതിനാണ് ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ അച്ചടക്കസമിതി വുകോമനോവിച്ചിനെ ഒരു മത്സരത്തിൽനിന്ന് വിലക്കിയത്. 50,000 രൂപ പിഴയുമൊടുക്കണം. കഴിഞ്ഞ സീസണിൽ ബംഗളൂരു എഫ്‌സിക്കെതിരായ പ്ലേ ഓഫ് മത്സരത്തിനിടെ റഫറിയുടെ ഫ്രീകിക്ക് തീരുമാനത്തിൽ പ്രതിഷേധിച്ച് കളിക്കാരെയുംകൊണ്ട് കളംവിട്ടതിന് 10 കളിയിലാണ് വിലക്കേർപ്പെടുത്തിയത്. ഈ സീസണിലെ ആദ്യമത്സരങ്ങൾ നഷ്ടമാകുകയും ചെയ്‌തു. പതിനാലിന് പഞ്ചാബ് എഫ്‌സിയുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം. പോയിന്റ് പട്ടികയിൽ രണ്ടാംസ്ഥാനത്താണ് ടീം.
വുക്കോമനോവിച്ചിന്റെ വിലക്ക്: സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് സംബന്ധിച്ച ചര്‍ച്ച സജീവമാകും
?️കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുക്കോമനോവിച്ചിനെ വിലക്കിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി.കളിയില്‍ റഫറിമാര്‍ക്ക് തെറ്റുപറ്റുന്നത് സാധാരണമാണ്. എന്നാല്‍ തെറ്റായ തീരുമാനങ്ങളുടെ പേരില്‍ മത്സരഗതി തന്നെ മാറിപ്പോകുന്നത് നിരാശാജനകമാണ്. ഐ എസ് എല്‍ വലിയ ടൂര്‍ണമെന്റ് ആയിക്കഴിഞ്ഞു. വുക്കോമനോവിചിന്റെ സസ്‌പെന്‍ഷന്‍ ഐ എസ് എല്ലിന്റെ ആഭ്യന്തര കാര്യം ആണെങ്കിലും കൃത്യതയ്ക്ക് വേണ്ടി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് സംബന്ധിച്ച ചര്‍ച്ച തീര്‍ച്ചയായും സജീവമാകുമെന്നും മന്ത്രി വ്യക്തമാക്കി.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5675 രൂപ
പവന് 45400 രൂപ