സി പി ഐയുടെ എക്കാലത്തേയും സൗമ്യമുഖങ്ങളില്‍ ഒന്നായിരുന്നു കാനം എന്ന കാനം രാജേന്ദ്രന്
കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തിൽ വി കെ പരമേശ്വരൻ നായരുടെ മകനായി 1950 നവംബർ 10ന് ജനിച്ചു.
ഏഴും എട്ടും കേരള നിയമസഭകളിലേക്ക് വാഴൂർ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.
എഴുപതുകളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് കാനം രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നത്.
1978-ൽ സി പി ഐയുടെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
എ ഐ വൈ എഫ്. സംസ്ഥാന പ്രസിഡന്റായിട്ടുണ്ട്.
2006-ൽ എ ഐ ടി യു സിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി.
2012 ൽ സി പി ഐ ദേശീയ എക്സിക്യൂട്ടീവ് അംഗവുമായി.
2015 മാർച്ച് 2ന് സി പി ഐ സംസ്ഥാന സെക്രട്ടറിയായി.
1982 മുതൽ 91 വരെ വാഴൂർ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു.