തരൂര്‍ മണ്ഡലത്തില്‍ തരൂര്‍പള്ളി തോണിക്കടവ് റോഡിലെ കുരുത്തിക്കോട് പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പാലത്തിലൂടെയുള്ള വാഹന ഗതാഗതം ഡിസംബര്‍ 15 മുതല്‍ നിരോധിച്ചതായി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, മണപ്പാടം, പ്ലാഴി, പഴയന്നൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പഴമ്പാലക്കോട്ടേക്ക് വരുന്ന വാഹനങ്ങള്‍ പാടൂര്‍-കഴനിചുങ്കം-അത്തിപ്പൊറ്റ വഴിയും തിരുവില്വാമലയില്‍ നിന്ന് മണപ്പാടം, പുതുക്കോട്, കണ്ണമ്പ്ര, വടക്കഞ്ചേരി എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ പഴയന്നൂര്‍-തോണിക്കടവ് വഴിയും തിരിഞ്ഞ് പോകണം.