ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളികള്‍ ഉള്‍പ്പടെ എഴു മരണം

ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പടെ ഏഴ് പേര്‍ മരിച്ചു. മരിച്ചവരിൽ നാല് പേർ മലയാളികളായ പാലക്കാട് ചിറ്റൂരുകാരാണെന്നാണ് വിവരം. അപകടത്തില്‍ മൂന്ന് മലയാളികൾക്ക് പരിക്കേറ്റു. ശ്രീനഗര്‍-ലേ ദേശീയ പാതയിലെ സോജില ചുരത്തിലാണ് അപകടമുണ്ടായത്.
സോനമാർഗിലേക്കു വിനോദയാത്രയ്ക്ക് പോവുകയായിരുന്ന വാഹനം റോഡിൽ നിന്നു തെന്നിമാറി കൊക്കയിലേക്ക് മറിയുകയായിരുന്നു.
പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ സുധേഷ്, അനില്‍, രാഹുല്‍, വിഗ്‌നേഷ്, ജമ്മു കശ്മീർ സ്വദേശി ഡ്രൈവര്‍ ഐജാസ് എന്നിവരാണു മരിച്ചത്. മനോജ്, രജീഷ്, അരുണ്‍ എന്നിവര്‍ക്കു പരുക്കേറ്റു. ശ്രീനഗറിലെ ദേശീയപാതയിലാണ് അപകടമുണ്ടായത്