ചെന്നൈയിൽ മിഗ് ജോം ചുഴലിക്കാറ്റ് തീരത്ത് എത്തിയതോടെ നഗരത്തിന്റെ പ്രധാന മേഖലകളിൽ വെള്ളം കയറി. നാശനഷ്ടം വിതച്ച് നഗരപ്രദേശം. പുതുച്ചേരി തീരെ മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഏതാനും ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. റോഡ് ഗതാഗതം തടസ്സപ്പെട്ടു, ട്രെയിനുകളും വിമാന സർവീസുകളും റദ്ദാക്കി.ചെന്നൈ വിമാനത്താവളത്തിൽ വെള്ളംകയറി. ഉച്ചയോടെ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.