നെന്മാറയിൽ ഇന്ന് ഗതാഗതം നിയന്ത്രണം

നവകേരളസദസ്സിന്റെ ഭാഗമായി നെന്മാറയില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിമുതല്‍ ഗതാഗതം നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. നെന്മാറയിലൂടെ കടന്നുപോകുന്ന ഭാരവാഹനങ്ങള്‍ വടക്കഞ്ചേരിയില്‍ നിന്ന് മംഗലം വഴി നേരെ പാലക്കാട് വഴി പോകേണ്ടതാണ്. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ വടക്കഞ്ചേരിയില്‍ നിന്ന് നെന്മാറ വഴി പോകുന്ന ബസ്സുള്‍പ്പെടെയുള്ള വാഹനങ്ങള്‍ അയിനംപാടം വനം ഓഫീസ് ഭാഗത്ത് നിന്ന് തിരിഞ്ഞ് കിളിയല്ലൂര്‍ വഴി വല്ലങ്ങിയിലെത്തി കൊല്ലങ്കോട് ഭാഗത്തേക്കും, കൊല്ലങ്കോട് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ നെന്മാറ ജംഗ്ഷനില്‍ നിന്നും കൈപ്പഞ്ചേരി, തലവെട്ടാംപാറ, എന്‍.എസ്.എസ്.കോളേജ് വഴി വടക്കഞ്ചേരി ഭാഗത്തേക്കും തിരിഞ്ഞുപോകേണ്ടതാണ്. ഭാരവാഹനങ്ങള്‍ വിത്തനശ്ശേരി ബ്ലോക്ക് ഓഫീസിനു സമീപം കൊടുവായൂര്‍ ഭാഗത്തേക്കും തിരിഞ്ഞുപോകേണ്ടതാണ്.
നവകേരളസദസ്സില്‍ പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങള്‍ ബസ് സ്റ്റാന്റ് പരിസരത്ത് യാത്രക്കാരെ ഇറക്കി നെന്മാറ കെ.എസ്.ഇ.ബി. ഗ്രൗണ്ടിലും, നേതാജി കോളേജ് ഗ്രൗണ്ടിലും, ജപമാലറാണി പള്ളിയ്ക്ക് മുന്‍വശത്തുള്ള ഗ്രൗണ്ടിലും, ഗംഗോത്രി സ്‌കൂള്‍ ഗ്രൗണ്ടിലും, ചെറുവാഹനങ്ങള്‍ വല്ലങ്ങി എല്‍.പി.സ്‌കൂള്‍ ഗ്രൗണ്ടിലും, നെല്ലിക്കുളങ്ങര അമ്പലമുറ്റത്തും പാര്‍ക്ക് ചെയ്യണമെന്ന് നെന്മാറ പോലീസ് അറിയിച്ചു.