നെന്മാറ നവകേരള സദസ്സ് പ്രൗഢഗംഭീര വിളംബര ഘോഷയാത്ര

നവകേരള സദസ്സ് പ്രചരണാർത്ഥം നെന്മാറയിൽ വിളംബര ജാഥ പ്രൗഢഗംഭീരമായി. ഇഎംഎസ് പാർക്ക് മൈതാനിയിൽ നിന്ന് ആരംഭിച്ച വിളംബര ഘോഷയാത്ര നവ കേരള സദസ്സ് നടക്കുന്ന ബോയ്സ് ഹൈസ്കൂളിലേക്ക് നടത്തി. കെ.ബാബു എംഎൽഎ നവകേരള സദസ് വൈസ് ചെയർമാൻ കെ.പ്രേമൻ, ജില്ലാ പഞ്ചായത്ത് അംഗം ആർ. ചന്ദ്രൻ, എ.അബ്ബാസ് , കെ. നാരായണൻ എന്നിവർ നേതൃത്വം നൽകി. ഘോഷയാത്രയ്ക്ക് മുന്നോടിയായി നെന്മാറ ബസ് സ്റ്റാന്റിൽ വച്ച് കളരിപ്പയറ്റ് പ്രദർശിപ്പിച്ചു. പാർക്ക് മൈതാനിയിൽ പഞ്ചവാദ്യവും അവതരിപ്പിച്ചു.