കട്ടപ്പനയിൽ ഫാം ഹൗസിലെ നീന്തൽക്കുളത്തിൽ സ്ത്രീയുടെ മൃതദേഹം. ജോയ്സ് ഏബ്രഹാം (52) എന്ന സ്ത്രീയുടെ ശരീരത്തിൽ പൊള്ളലേറ്റ നിലയിൽ വെള്ളത്തിൽ കമഴ്ന്ന് പൊങ്ങിക്കിടക്കുന്നതായാണ് ജഡം കണ്ടത്. ഫാം സന്ദർശിക്കാൻ എത്തിയവരാണ് ജഡം കണ്ടത്. ഭർത്താവ് എബ്രാഹിമിനേയും അനുജന്റെ ഭാര്യ ഡയാനയേയും പോലീസ് കസ്റ്റഡിയിൽ എടുത്തു. സ്വകാര്യ വ്യക്തിയായ ഷിബുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാം ഹൗസിൽ ഉള്ള നീന്തൽ കുളം. ഷിബുവിന്റെ സഹോദരനാണ് എബ്രഹാം.