വഞ്ചിയൂര്‍ കോടതിയിൽ നിന്ന് വിധി കേള്‍ക്കാതെ മുങ്ങി വീട്ടിൽ മദ്യപിച്ച് ലക്ക് കെട്ട പ്രതിക്ക് കോടതി കഠിന ശിക്ഷ വിധിക്കുകയായിരുന്നു. പതിനേഴര വർഷം കഠിന തടവും 54000 രൂപ പിഴയും നൽകണം. ജയിലിൽ പോകും മുൻപ് ആസ്വദിച്ച് മദ്യപിച്ച് പോയെന്ന് കഴിഞ്ഞ ദിവസം പ്രതി കുറ്റസമ്മതം നടത്തിയെങ്കിലും കോടതി കഠിന ശിക്ഷയാണ് നൽകിയത്. വിധി കേൾക്കാതെ മുങ്ങിയ പ്രതിയെ പിന്നീട് വീട്ടിൽ മദ്യപിച്ച് ലക്കു കെട്ട നിലയില്ലായിരുന്നു പിടിയിലായത്.