കിണറ്റില്‍ വീണ പുലി ചത്തു

കണ്ണൂര്‍ പെരിങ്ങത്തൂരില്‍ ഇന്ന് രാവിലെ കിണറ്റില്‍ വീണ് കുടുങ്ങിയ പുലി ചത്തു. മയക്കുവെടി വച്ച്‌ പുറത്തെത്തിച്ച അവശനിലയിലായ പുലിയെ കൂട്ടിലാക്കി പരിശോധനക്കായി കണ്ണവത്തേക്ക് മാറ്റിയിരുന്നു. പുലിയുടെ പോസ്റ്റ്മോര്‍ട്ടം നാളെ വയനാട്ടില്‍ വച്ചു നടത്തുമെന്ന് വകുപ്പ് അധികാരികൾ അറിയിച്ചു.