പല കേസിലായി കേരളത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഹമ്മദ് യാസിൻ (21), റോബിൻ (25), റിഷാദ് (27) എന്നിവരെ സ്‌പെഷ്യൽ പോലീസ് സ്വർണ്ണമാല കവർച്ചയിൽ കോയമ്പത്തൂർ അറസ്റ്റ് ചെയ്തു. ദീപാവലി ദിനത്തിൽ രണ്ട് സ്ത്രീകളുടെ മാലകൾ അക്രമികൾ കവർന്നതിനെയും കോയമ്പത്തൂരിൽ പ്രാന്തപ്രദേശങ്ങളിലും മറ്റും മാല മോഷണം നടന്നതിന്റെ അന്വേഷണത്തിന്റെ ഭാഗമായുമാണ് പൊലീസ് കമ്മിഷണറുടെ നിർദേശപ്രകാരമാണ് അറസ്റ്റ് . 300 ലേറെ സിസിടിവി ക്യാമറകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് . 20 പവനോളം ആഭരണങ്ങളും കത്തിയും ഇരുചക്രവാഹനവും ഇവരിൽ നിന്നും പോലീസ് പിടിച്ചെടുത്തു.