നവകേരള സദസ്; ആലത്തൂരിൽ സെമിനാർ പമ്പരയ്ക്ക് തുടക്കമായി


‘ജനാധിപത്യത്തിൽ മാധ്യമങ്ങൾ തിരുത്തൽ ശക്തി’
ഡിസംബർ മൂന്നിന് ആലത്തൂരിൽ നടത്തുന്ന നവകേരള സദസ്സിന് മുന്നോടിയായുള്ള മാധ്യമ സെമിനാർ കെ.ഡി. പ്രസേനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു
ആലത്തൂർ: ഡിസംബർ മൂന്നിന് ആലത്തൂരിൽ നടത്തുന്ന നവകേരള സദസ്സിന് മുന്നോടിയായുള്ള സെമിനാർ പരമ്പരയ്ക്ക് തുടക്കമായി. ആദ്യദിവസത്തെ ‘മാധ്യമ സ്വാതന്ത്ര്യവും ജനാധിപത്യ മൂല്യങ്ങളും’ എന്ന സെമിനാർ കെ.ഡി. പ്രസേനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജനാധിപത്യ സംവിധാനത്തിന് അപചയം സംഭവിക്കാതെ തിരുത്തൽ ശക്തിയായി നിലകൊള്ളാനുള്ള ചരിത്ര നിയോഗം മാധ്യമ പ്രവർത്തകർ നിർവ്വഹിക്കണമെന്ന് സെമിനാർ അഭിപ്രായപ്പെട്ടു. ‘മാതൃഭൂമി’ ലേഖകനും ആലത്തൂർ പ്രസ്സ് ക്ലബ്ബ് സെക്രട്ടറിയുമായ ജോബ് ജോൺ അധ്യക്ഷനായി. മാതൃഭൂമി പാലക്കാട് പ്രത്യേക ലേഖകൻ വി. ഹരിഗോവിന്ദൻ, പാലക്കാട് പ്രസ് ക്ലബ് സെക്രട്ടറി മധുസൂദനൻ കർത്ത, ദേശാഭിമാനി തൃശൂർ ബ്യൂറോ ചീഫ് വേണു കെ. ആലത്തൂർ, ജനയുഗം ലേഖകൻ എൻ. അമീർ, ദേശാഭിമാനി ലേഖകൻ ജി. അലേഷ്യസ്, സംഘാടക സമിതി കൺവീനറായ തഹസീൽദാർ പി. ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.
ഏഴ് ദിവസത്തെ പ്രദർശന, വിപണനന മേളയുടെ സ്റ്റാളുകൾ കെ.ഡി. പ്രസേനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ആലത്തൂർ ബഡ്‌സ് സ്‌കൂൾ വിദ്യാർത്ഥികളും ക്ലബുകളും കലാപരിപാടി അവതരിപ്പിച്ചു. നിയോജകമണ്ഡലം സമഗ്ര വികസന പദ്ധതികളായ ദിശ, നിറ, നന്മ, ഗ്രാമപ്പ
ഞ്ചായത്തുകൾ, കുടുംബശ്രീ എന്നിവയുടെ സ്റ്റാളുകൾ, കാർഷികോപകരണങ്ങളുടെ പ്രദർശനവും വിൽപ്പനയും, ജീവിതശൈലി രോഗങ്ങളുടെ സൗജന്യ നിർണ്ണയനം, ലഘു ഭക്ഷണ ശാല എന്നിവയുണ്ടാകും.
ചൊവ്വാഴ്ച വൈകിട്ട് നാലിന് കാർഷിക സെമിനാർ മുൻ മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച വിദ്യാഭ്യാസ വിദ്യഭ്യാസ സെമിനാർ മുൻ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥും, വ്യാഴാഴ്ച വനിതാ സെമിനാർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ. ബിനുമോളും, വെള്ളിയാഴ്ച ആരോഗ്യ സെമിനാർ സംസ്ഥാന പ്ലാനിങ് ബോർഡംഗം ഡോ. പികെ. ജമീലയും, ശനിയാഴ്ച സാംസ്‌കാരിക സെമിനാർ ലക്കിടി കുഞ്ചൻ സ്മാരകം ചെയർമാൻ കെ. ജയദേവനും ഉദ്ഘാടനം ചെയ്യും.