കൊല്ലത്ത് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതിയിൽ പോലീസ് അന്വേഷണം ഊർജിതം. വാഹന പരിശോധന ശക്തമാക്കി. പിന്നിൽ കാറിലെത്തിയ സംഘമെന്ന് സഹോദരൻ പറയുന്നു.
ട്യൂഷനു പോയി വരുന്നതിനിടയിലാണ് സംഭവം. കാറിൽ ഒരു സ്ത്രീ ഉൾപ്പെടെ നാലുപേരെടങ്ങുന്ന സംഘം ഉണ്ടായിരുന്നു. കുട്ടിയുടെ അമ്മയ്ക്ക് ഫോൺ ചെയ്ത് കുട്ടിയെ വിട്ടു നൽകണമെങ്കിൽ 500000 രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടതായി പോലീസ്. ഉന്നത പോലീസ് സേന ഇടപെട്ടു. വൈകിട്ട് 4 30നാണ് സംഭവം.