ക്ഷീര കർഷകനായ കണ്ണൂർ കണിച്ചാറിൽ കൊളക്കാട് സ്വദേശിയായ ആൽബർട്ട് (65) കടബാധ്യതയെ തുടർന്ന് തൂങ്ങിമരിച്ച നിലയിൽ. സഹകരണ ബാങ്കിൽ രണ്ടുലക്ഷം രൂപയോളം തിരിച്ചടവ് വന്നതിനെ തുടർന്നാണ് ഇദ്ദേഹം തൂങ്ങിമരിച്ചതെന്ന് ആൽബർട്ടിന്റെ വീട്ടുകാർ പറയുന്നു. പ്രദേശത്തെ ക്ഷീര സംഘം പ്രസിഡൻറ് കൂടിയായിരുന്നു ഇദ്ദേഹം.