മകനു കാറപകടത്തിൽ മരണം; വിവരമറിഞ്ഞ അമ്മ വീട്ടിൽ മരിച്ച നിലയിൽ

കാ​ന​ഡ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തിൽ മ​ക​ൻ മ​രി​ച്ച​ വിവരമറിഞ്ഞയുടനെ അ​മ്മ​യും ജീ​വ​നൊ​ടു​ക്കി​. മാ​വേ​ലി​ക്ക​ര ജി​ല്ല ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍ മെ​ഹ​റു​ന്നീ​സ(48)​യെ​യാ​ണ് കാ​യം​കു​ള​ത്തെ വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.മെ​ഹ​റു​ന്നീ​സ​യു​ടെ മ​ക​ൻ ബി​ന്യാ​മി​ൻ ക​ഴി​ഞ്ഞ ദി​വ​സം കാ​ന​ഡ​യി​ൽവ​ച്ചു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചി​രു​ന്നു.

എ​ഞ്ചി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു മ​ക​ന്‍റെ മ​ര​ണ​വി​വ​ര​മ​റി​ഞ്ഞ​യുടൻ ക​ടു​ത്ത മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നു അമ്മ മെ​ഹ​റു​ന്നീ​സ.

ഇ​ന്നു പു​ല​ർ​ച്ചെ 7.30 ഓ​ടെ​യാ​ണ് മെ​ഹ​റു​ന്നീ​സ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ‘മ​ക​ന്‍ പോ​യി, ഇ​നി ജീ​വി​ച്ചി​രു​ന്നി​ട്ടു കാ​ര്യ​മി​ല്ല’ എ​ന്നു മെ​ഹ​റു​ന്നീ​സ പ​റ​ഞ്ഞി​രു​ന്ന​താ​യി സു​ഹൃ​ത്ത് പറയുന്നു. ഇ​ള​യ മ​ക​നും ഭ​ര്‍​ത്താ​വും രാ​വി​ലെ പുറത്തു പോ​യ സ​മ​യ​ത്താ​ണ് ഡോ​ക്ട​ർ ജീ​വ​നൊ​ടു​ക്കി​യ​ത്.

ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടു​കാ​ര്‍​ക്കു വി​ട്ടു​ന​ല്‍​കും. അ​ഭി​ഭാ​ഷ​ക​നാ​ണ് ഭ​ർ​ത്താ​വ്.