നെന്മാറ ക്രിസ്തുരാജ പള്ളിയിൽ പ്രധാന തിരുനാൾ ഇന്ന്

നെന്മാറ ക്രിസ്തുരാജ പള്ളിയിൽ പ്രധാന തിരുനാളായ ഇന്ന് വൈകീട്ട് 3ന് ഫാ. ജോബിൻ കാഞ്ഞിരത്തിങ്കൽ നയിക്കുന്ന ആഘോഷമായ വിശുദ്ധ കുർബാന. തുടർന്ന് വാദ്യമേളങ്ങളോടെ നഗരം ചുറ്റിയുള്ള ആഘോഷമായ തിരുനാൾ പ്രദക്ഷിണവും ആകാശവിസ്മയവും. നാളെ രാവിലെ 6.45 ന് പരേതർക്കുള്ള കുർബാനയോടെ തിരുനാളിന് സമാപനമാകും.

ഇന്നലെ അമ്പ് പ്രദക്ഷിണവും തുടർന്ന് ഫാ. ജോബി കാച്ചപ്പിള്ളി, ഫാ. വിജു മുരിങ്ങാശ്ശേരി (MST), വികാരി ഫാദർ അഡ്വ. റെജി മാത്യു പെരുമ്പിള്ളിൽ എന്നിവർ സഹകാർമികത്വം വഹിച്ച ആഘോഷമായ വിശുദ്ധ കുർബാനയും നടന്നു.