വിശ്വാസികൾ പുനർജന്മ പുണ്യം തേടി തിരുവില്വാമലയിൽ വില്വാദിനാഥാ ക്ഷേത്രത്തിൽ
ഏകാദശി നാളിൽ മാത്രം നടക്കുന്ന പുനർജനി നൂഴലിന് അഞ്ഞൂറിലേറെ വിശ്വാസികൾ പങ്കെടുത്തു. പുരുഷന്മാർ മാത്രം നടത്തുന്ന പുനർജനി നൂഴലിന് ഏകാദശി വ്രതം നോറ്റും നൂഴാൻ എത്തിയവർക്ക് കൂട്ടായും സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഭക്തരാണ് വില്വാദിമല കയറിയെത്തിയത്. ക്ഷേത്രത്തിൽ വിവിധ വാദ്യങ്ങളോടെയുള്ള മേളങ്ങൾ നടന്നു.