ഭാരതീയ പ്രകൃതി കൃഷി കിസാൻ മേള ഇന്നുകൂടി മാത്രം

ഭാരതീയ പ്രകൃതി കൃഷി കിസാൻ മേള

സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തിലാണ് കേന്ദ്ര സർക്കാർ പദ്ധതിയായ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായുള്ള കിസാൻ മേള. നെന്മാറ ഇഎംഎസ് പാർക്ക് മൈതാനിയിൽ നടത്തുന്ന മേളയുടെ ഉദ്ഘാടനം കെ. ബാബു എംഎൽഎ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി അധ്യക്ഷയായി. അസിസ്റ്റന്റ് കൃഷി ഓഫീസർ എ.കെ. സുനി സ്വാഗതവും, കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി.എം. രമ്യ പദ്ധതി വിശദീകരണവും നടത്തി. എസ്. വിഗ്നേഷ്, കെ. മണികണ്ഠൻ, ടി. വത്സല, ബ്ലോക്ക് വികസനസമിതി ചെയർമാൻ എ. രാജൻ, ജില്ലാ പഞ്ചായത്ത് അംഗം ആർ. ചന്ദ്രൻ, നസീമ ഇസഹാക്ക്, വി. ഫാറൂക്ക്, ആർ. ശാന്തകുമാരൻ, മഞ്ജുള സുരേന്ദ്രൻ, എന്നിവർ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് സി. സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.

മേളയുടെ ഭാഗമായി ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി കാർഷിക സെമിനാറുകൾ, കാർഷിക പ്രദർശനങ്ങളും, കാർഷിക ക്ലിനിക്കും, കാർഷിക ഉൽപ്പന്നങ്ങളുടെവിപണന മേളയും പാർക്ക് മൈതാനിയിൽ ഒരുക്കിയിട്ടുണ്ട്. പ്രദർശന സ്റ്റാളുകൾ കെ. ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു.പടം: ന