ക്ഷേമ പെൻഷൻ ലഭിക്കാത്തതിൽ ഭിക്ഷ യാചിച്ച മറിയക്കുട്ടിക്കും അന്നക്കുട്ടിക്കും ഒരു വർഷത്തേക്ക് പെൻഷൻ തുക വാഗ്ദാനം ചെയ്ത് ബി ജെ പി നേതാവും നടനുമായ കൃഷ്ണകുമാർ. മറിയക്കുട്ടിക്കെതിരെ സി പി എം വിമർശനം നടത്തി പിന്നീട് മാപ്പ് പറഞ്ഞെങ്കിലും അവർക്കെതിരെ കേസ് നടപടികളുമായി മുന്നോട്ടുപോകുമെന്ന ഉറച്ച തീരുമാനത്തിലാണ് ഇവർ.