എരവന്നൂര്‍ സ്കൂളിലെ സംഘർഷത്തിൽ ഇരട്ട സസ്പെൻഷൻ

കോഴിക്കോട് എരവന്നൂര്‍ സ്കൂളിൽ സ്റ്റാഫ് മീറ്റിങ്ങിനിടെ അതിക്രമിച്ച് കയറിയ അധ്യാപകനും അതെ സ്കൂളിലെ അധ്യാപികയായ ഭാര്യയെയും സസ്പെൻഡ് ചെയ്തു. അതിക്രമിച്ചു കയറിയ അധ്യാപകനായ ഷാജിയെ അറസ്റ്റു ചെയ്തു. ഷാജിയുടെ ഭാര്യ അധ്യാപികയായി ജോലിയെടുക്കുന്ന സ്കൂളിലായിരുന്നു അതിക്രമിച്ചു കയറി സംഘർഷം ഉണ്ടാക്കിയത്. അധ്യാപകനായ ഷാജിയെ കുന്ദമംഗലം എ ഇ ഒ സസ്പെൻഡ് ചെയ്തു. ഭാര്യ അധ്യാപികയായ സ്കൂളുകളിനടുത്തായാണ് ഷാജി അധ്യാപകനായ സ്കൂളും. ഷാജിയുടെ ഭാര്യ അധ്യാപിക സുപ്രീനയേയും സ്കൂൾ മാനേജർ സസ്പെൻഡ് ചെയ്തു. ക അധ്യാപകരായ അഞ്ചു പേരുടെ പരാതിയിലാണ് നടപടി.