മുതലമട തെങ്ങും പാടം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി ; ജനങ്ങൾ പരിഭ്രാന്തരായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാട്ടാനക്കൂട്ടം ഈ മേഖലയിൽ തമ്പടിച്ചിരിക്കുകയാണ്. കൃഷിയിടങ്ങൾ ആനക്കൂട്ടം ദിവസങ്ങളായി നശിപ്പിക്കുന്നതായി പ്രദേശവാസികളുടെ പരാതി ഉയർന്നിരുന്നു. വകുപ്പധികാരികളെ അറിയിച്ചു വേണ്ടുന്ന നടപടികൾ സ്വീകരിച്ച് കാട്ടാനക്കൂട്ടം നെല്ലിയാമ്പതി ഉൾക്കാട്ടിലേക്ക് തുരത്തി വിടുന്നതിനു വേണ്ടുന്ന സന്നാഹങ്ങൾ തയ്യാറാക്കുന്നു.