ആലുവ കൊലപാതകം; പ്രതിക്കു വധശിക്ഷ വിധിച്ചു. ആലുവയിലെ അഞ്ചു വയസുകാരിയെ കൊലചെയ്ത ആസ്ഫാക്കിന് വധശിക്ഷ വിധിച്ചു. എറണാകുളം പോക്സോ കോടതിയാണ് വധശിക്ഷ വിധിച്ചത്. ഇന്ന് ശിശുദിനവും കൂടി ആയതിനാൽ കുരുന്നു ജീവൻ പൊലിഞ്ഞതിന് സാക്ഷ്യമായി. വിധി കേൾക്കുന്നതിനായി കോടതി പരിസരത്ത് വലിയ ജനകൂട്ടമാണ് ഉണ്ടായത്.