ഒരാഴ്ച മുമ്പ് കാണാതായ കോഴിക്കോട് കുറ്റി കാട്ടൂർ സ്വദേശിനിയായ സൈനബയെ (57) കൊലപ്പെടുത്തിയെന്ന് യുവാവിന്റെ മൊഴി. മലപ്പുറം സ്വദേശി സമദ് എന്ന യുവാവ് പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കാറിൽ വെച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നും, മൃതദേഹം ഗുഡല്ലൂരിലെ കൊക്കയിൽ തള്ളിയെന്നുമാണ് യുവാവ് പോലീസിനോട് വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ യുവാവിനെയും കൊണ്ട് പൊലീസ് ഗൂഡല്ലൂരിൽ തിരച്ചിലിനായി പുറപ്പെട്ടു.