യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു പാലക്കാട് നല്ലേപ്പിള്ളിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. കമ്പിളിച്ചുങ്കം ഉദയന്റെ മകൾ ഊർമിള (32) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. ജോലിക്കു പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.ഭർത്താവുമായി പിണങ്ങി കമ്പിളിച്ചുങ്കത്തെ തന്റെ വീട്ടിലാണ് യുവതി താമസിച്ചിരുന്നത്. മൂന്നുമാസം മുൻപ് ഇയാൾ യുവതിയെ വീട്ടിൽ കയറി വെട്ടി പരുക്കേൽപ്പിച്ചിരുന്നു. ഊർമിളക്ക് പത്തും മൂന്നും വയസ്സുള്ള 2 പെൺകുട്ടികളുണ്ട്. സംഭവത്തിൽചിറ്റൂർ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ ഭർത്താവ് കൊഴിഞ്ഞാമ്പാറ സ്വദേശി സജേഷിനെ പോലിസ് തിരയുന്നു.