കർഷക വിദ്യാർത്ഥി സംഗമം അയിലൂരിൽ

കേരളത്തിലെ ഉയർന്ന പ്രദേശങ്ങളിലെ മണ്ണിന്റെ നഷ്ടം തിട്ടപ്പെടുത്താനുള്ള നെറ്റ് വർക്ക് പ്രൊജക്ടിന്റെ ഭാഗമായി നടത്തിയ കർഷക വിദ്യാർത്ഥി സംഗമം അയിലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിഘ്നേഷ് ഉദ്ഘാടനം ചെയ്തു. പ്രൊഫസർ ഡോ. ജിൽഷ ബായുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോർഡിനേറ്റർ ഡോ. കെ.വി.സുമയ്യ, അസിസ്റ്റന്റ് ഫ്രൊഫസർ ഡോ. സ്മിത ബേബി, കൃഷി അസിസ്റ്റന്റ് സി.സന്തോഷ്, സംയുക്ത പാടശേഖര സമിതി പ്രസിഡന്റ് പ്രഭാകരൻ, സെക്രട്ടറി നാരയണൻ, മുരളീധരൻ, വിവിധ പാടശേഖര സമിതി സെക്രട്ടറിമാർ, കർഷകർ എന്നിവർ പങ്കെടുത്തു.

നെറ്റ് വർക്ക് പ്രൊജക്ടിന്റെ ഭാഗമായി നടത്തിയ കർഷക വിദ്യാർത്ഥി സംഗമം അയിലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിഘ്നേഷ് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.