ഇസ്രയേൽ – ഹമാസ് യുദ്ധം തുടങ്ങിയിട്ട് ഒരു മാസം

ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പാലസ്തീനുകളുടെ എണ്ണം 10000 കടന്നെന്ന് ഗാസയിലെ ആരോഗ്യമന്ത്രാലയം. കഴിഞ്ഞ ദിവസം അതിശക്തമായ ആക്രമമാണ് ഗാസ നേരിടേണ്ടി വന്നത്. ഇസ്രയേലി സേന നടത്തിയ ഏറ്റവും തീവ്രതയോടെ ബോംബിങ് നടത്തിയ ദിവസമായിരുന്നു കഴിഞ്ഞദിവസം. ഉദ്ദേശം 200 പേരെങ്കിലും മരണപ്പെട്ടതായാണ് കണക്ക്. ഗാസയെ നെറുകെ പിളർന്ന് ഇസ്രായേൽ സൈനിക വിന്യാസമാണ് നടമാടുന്നത്. മൂന്നു മണിക്കൂറിനകം തെക്കൻ യിലേക്ക് മാറാൻ നിർദ്ദേശം നൽകുന്ന ലഘുലേഖകൾ സൈന്യം വിതരണം ചെയ്തത് ജനങ്ങളെ ആകെ പരിഭ്രാന്തരാക്കിയിരിക്കുകയാണ്. ഹമാസിന്റെ ആക്രമണത്തിൽ ഇസ്രായേലിൽ 1500 ഓളം പേരാണ് കൊല്ലപ്പെട്ടത്. ഗാസയിൽ കഴിഞ്ഞ ദിവസം വിച്ഛേദിക്കപ്പെട്ട ഇൻറർനെറ്റ്, ഫോൺ സർവീസുകൾ സ്ഥാപിക്കപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ട് . ഫോൺ വിളിച്ചപ്പോൾ ആംബുലൻസ് സേവനം ലഭ്യമല്ലാതായതോടെ പരിക്കേറ്റവരെ കഴുത വണ്ടികളിലാണ് ആശുപത്രിയിൽ എത്തിക്കേണ്ടി വന്നത്.