ഏകദിന ധ്യാനം നടത്തി

നെന്മാറ ക്രിസ്തുരാജ ദേവാലയത്തിൽ നെഹെമിയ മിഷൻ കൂട്ടായ്മയുടെ ഏകദിന ധ്യാനം നടന്നു. മേലാർകോട് ഫൊറോന തലത്തിൽ നെഹെമിയ മിഷൻസ് ടീം നയിക്കുന്ന ധ്യാനം ഫാ.ഡൊമിനിക് ഐപ്പൻ പറമ്പിൽ നേതൃത്വം നൽകി. വിശുദ്ധ ബലിയോട് തുടങ്ങിയ ധ്യാനത്തിൽ ബ്രദർമാരായ വർഗീസ്, ഫ്രാങ്കോ എന്നിവർ വചനപ്രഘോഷണം നടത്തി. ബെന്നി, ടി.ആർ പോൾ, പി. കെ. ജോസഫ് , മേരി ജോസഫ് , പി. ജെ. ജോണി, ബേബി ആന്റണി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.