പന്നിയങ്കര ടോൾ പിരിവ് നിർത്തി വെക്കണം. രമ്യ ഹരിദാസ് എം. പി
മണ്ണുത്തി – വടക്കഞ്ചേരി ദേശീയ പാതയിൽ വഴക്കുമ്പാറയിൽ റോഡ് ഇടിഞ്ഞു ഭാഗികമായി ഗതാഗത സ്തംഭനം ഉണ്ടായി ഒരു മാസം കഴിഞ്ഞിട്ടും യാതൊരു പ്രവൃത്തിയും അവിടെ ചെയ്തിട്ടില്ലായെന്നും അടിയന്തിര നടപടി സ്വീകരിക്കണമെന്നും രമ്യ ഹരിദാസ് കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു.
വഴക്കുമ്പാറയിലെ പണികൾ അടിയന്തിരമായി തീർത്ത് ഗതാഗത യോഗ്യമാക്കണമെന്നും കൂടാതെ പലയിടത്തും രൂപപ്പെട്ടിട്ടുള്ള കുഴികൾ അടക്കുന്നതിന് നടപടിയുണ്ടാകണമെന്നും കേന്ദ്രമന്ത്രിക്കുള്ള കത്തിൽ പറഞ്ഞു. തകർന്ന റോഡിന്റെ പണി നേരെയാക്കുന്നത് വരെ താല്ക്കാലികമായി എല്ലാ ടോൾ പിരിവുകളും നിർത്തി വെക്കണമെന്നും രമ്യ ഹരിദാസ് ആവശ്യപ്പെട്ടു.
പന്നിയങ്കര ടോൾ പ്ലാസയിൽ സമീപ പ്രദേശങ്ങളായ 6 ഗ്രാമപഞ്ചായത്തിലുള്ളവർക്ക് തുടർന്നും സൗജന്യ പാസുകൾ അനുവദിക്കണമെന്നും ടോൾ പിരിക്കുവാനുള്ള ശ്രമങ്ങൾ അടിയന്തിരമായി നിർത്തിവെക്കണമെന്നും രമ്യ ഹരിദാസ് കേന്ദ്രമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകി ആവശ്യപ്പെട്ടു..