വാർത്താ റിപ്പോർട്ടിംഗിനിടെ അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ചലച്ചിത്ര നടൻ സുരേഷ്ഗോപി ക്ഷമാപണം നടത്തിയെങ്കിലും പിന്നോട്ടില്ലെന്ന് മാദ്ധ്യമ പ്രവർത്തക. സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ നടക്കാവ് പൊലീസ് കേസെടുത്തു.354 എ(സ്ത്രീകളോട് അപമര്യാദയായി പെരുമാറൽ, ദുരുദ്ദേശത്തോടെ സ്പർശിക്കൽ, നോട്ടം) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വനിതാകമ്മിഷനും പരാതി നൽകിയിട്ടുണ്ട്. മാദ്ധ്യമ പ്രവർത്ത കയുടെ പരാതിയിൽ പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവി പറഞ്ഞു. കോഴിക്കോട്ട് രേവതി പട്ടത്താന പണ്ഡിത സദസ് ഉദ്ഘാടനശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെ ചുമലിൽ രണ്ടുപ്രാവശ്യം പിടിച്ചതാണ് വിവാദമായത്. സുരേഷ്ഗോപി ചെയ്തത് അസ്വാഭാവികമായി തോന്നിയെന്നും സ്ത്രീത്വത്തെ അ പമാനിക്കുകയും മോശം ഉദ്ദേശ്യ ത്തോടെ പെരുമാറുകയും ചെയ്തു വെന്നുമാണ് മാദ്ധ്യമ പ്രവർത്തകയുടെ പരാതി.ഫേസ്ബുക്ക്പോസ്റ്റിലൂടെയാണ് സുരേഷ് ഗോപി ക്ഷമാപണം നടത്തിയത്. മാദ്ധ്യമങ്ങളുടെ മുന്നിൽ വാത്സല്യത്തോടെയാണ് പെരുമാറിയത്. ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല. ആ കുട്ടിക്ക് അതിനെക്കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നുതന്നെയാണ് എന്റെയും അഭിപ്രായം. എന്തെങ്കിലും രീതിയിൽമോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുക യോ ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമചോ ദിക്കുന്നു. സംഭവ ദിവസം തന്നെ വിഷയം ചർച്ചയായപ്പോൾ അവരുടെ ഭർത്താവിനെ വിളിച്ചിരുന്നെന്നും ഫോൺ കിട്ടിയില്ലെന്നും സുരേഷ്ഗോപി വ്യക്തമാക്കി. സ്ത്രീകളെ പൊതു ഇടങ്ങളിൽ നിശ്ശബ്ദമാക്കാനുള്ള ശ്രമമാണ് സുരേഷ്ഗോപിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് മന്ത്രി ആർ.ബിന്ദു പ്രതികരിച്ചു.സുരേഷ്ഗോപി മാപ്പുപറഞ്ഞിട്ടും സംഭവം കത്തിക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബി.ജെ.പിനേതാവ്ശോഭാ സുരേന്ദ്രൻ പറഞ്ഞു. സംഭവത്തിൽ ഇടതുപക്ഷ സംഘടനകളും പ്രതിഷേധിച്ചു.