ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അയിലൂരിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ*
അയിലൂർ : ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പോക്സോ നിയമപ്രകാരം മദ്രസാ അധ്യാപകനെ അറസ്റ്റുചെയ്തു. അയിലൂർ കാരക്കാട്ടുപറമ്പ് മദ്രസയിലെ അധ്യാപകൻ പട്ടാമ്പി കൊപ്പം നാട്യമംഗലം പന്ന്യംതടത്തിൽ അഹമ്മദ് കബീറിനെയാണ് (37) നെന്മാറ പോലീസ് അറസ്റ്റുചെയ്തത്. അഞ്ചുവർഷമായി കാരക്കാട്ടുപറമ്പ് മദ്രസയിൽ ജോലിചെയ്തുവരുന്നു.
വിദ്യാർഥികളുടെ നിരന്തരമായ മാനസികപിരിമുറുക്കവും മദ്രസയിൽ പോകാനുള്ള മടിയും ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ കാര്യമന്വേഷിച്ചപ്പോഴാണ് അധ്യാപകന്റെ മോശം പെരുമാറ്റം കുട്ടികൾ പറഞ്ഞത്. ഇതേത്തുടർന്നാണ് ആറുമുതൽ 14 വയസ്സുവരെയുള്ള ആറുകുട്ടികളുടെ രക്ഷിതാക്കൾ നെന്മാറ പോലീസിൽ പരാതി നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ചെയ്തതായി നെന്മാറ പോലീസ് ഇൻസ്പെക്ടർ മഹേന്ദ്രസിംഹൻ പറഞ്ഞു.