ജോജി തോമസ്
നെന്മാറ : ചിറ്റിലഞ്ചേരി ജപമാല റാണി പള്ളിയിലെ ജപമാല റാണിയുടെയും, സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയെറി ഇന്നു വൈകീട്ട് 5.30 ന് പന്തലാംപാടം നിത്യസഹായമാത പള്ളി വികാരി ഫാ.ജോബി കാച്ചപ്പിള്ളിയുടെ കാര്‍മിക്വത്തിലാണ് കൊടിയേറ്റിയത്. തുടര്‍ന്ന് കുര്‍ബാനയും, ജപമാല, ലദീഞ്ഞ് എന്നിവ നടന്നു. ഇന്നു തുടങ്ങി 30 വരെ തിരുനാളിന്റെ ആഘോഷങ്ങൾ നടക്കും. 27 വരെയും വൈകിട്ട് 5 30ന് വിശുദ്ധ കുർബാന, ജപമാല, ലദീജ് എന്നിവ നടക്കും. നാളെ ഫാ. ജെയ്സൺ ചോതിരക്കോട്ട് , 20 ന് ഫാ.ജോബിൻ കാഞ്ഞിരത്തിങ്കൽ, 21 ന് ഫാ. ജോസ് അങ്ങേവീട്ടിൽ, 22 ന് ഫാ.ക്രിസ്റ്റോ കാരക്കാട്ട്, 23 ന് ഫാ. ജെയ്സൺ കൊള്ളന്നൂർ, 24 ന് വികാരി ഫാ. ഷിജോ മാവറയിൽ, 25 ന് ഫാ. ലിനോ ഇമ്മട്ടി, 26 ന് ഫാ.ജൈജു കൊഴുപ്പക്കളം, 27 ന് ഫാ.ആൽബിൻ വെട്ടിക്കാട്ട്, 28 ന് ഭവനങ്ങളിലേക്ക് ജപമാല പ്രദക്ഷിണവും വൈകിട്ട് നാലിന് ഫാ. ടോജി ചെല്ലംങ്കോട്ട് കാർമികത്വം വഹിക്കുന്ന വി. കുർബാനയും ആഘോഷമായ ജപമാല പ്രദക്ഷിണവും, 29 ന് ഞായറാഴ്ച പ്രധാന തിരുനാളായി ആഘോഷിക്കും. വൈകിട്ട് മൂന്നിന് ജപമാലയും തുടർന്ന് ഫാ. സിറിയക് മഠത്തിൽ (സിഎംഐ) നയിക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയിൽ ഫാ. സീജോ കാരിക്കാട്ടിൽ ബൈബിൾ സന്ദേശം നൽകും. 30 ന് രാവിലെ 6.30 ന് മരിച്ചവരുടെ ഓർമ്മക്കായുള്ള കുർബാനയോടെ തിരുനാളിനെ സമാപനമാകും. വികാരി ഫാ. ഷിജോ മാവറയിൽ, കൈകാരന്മാർ ബേബി ആരിശ്ശേരി, മാത്യു കാപ്പിൽ, കൺവീനർമാരായ സിജു വടാശ്ശേരി, ആന്റോ മുല്ലൂപ്പറമ്പിൽ, കൊച്ചുറാണി ആനാച്ചാലിൽ തുടങ്ങിയവർ തിരുനാളിന് നേതൃത്വം നൽകും.