പരിശുദ്ധ പരുമല കൊച്ചു തിരുമേനിയുടെ 121-ാം ഓർമ പെരുന്നാളിന് 26ന് കൊടിയേറും.

മാന്നാർ:
നവംബർ ഒന്നിനും രണ്ടിനുമാണ് പ്രധാന പെരുന്നാൾ.
ഒക്ടോബർ 26 ന് ഉച്ചയ്ക്കു രണ്ടിന് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ കൊടിയേറ്റ് കർമ്മം നിർവഹിക്കും. മൂന്നിന് ചേരുന്ന തീർത്ഥാടന വാരാഘോഷ സമ്മേളനം പരി. കാതോലിക്കാ ബാവ ഉത്ഘാടനം ചെയ്യും.നിരണം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അധ്യക്ഷനായിരിക്കും. പ്ലാനിംഗ് ബോർഡ് അഗം സന്തോഷ് ജോർജ് കുളങ്ങര മുഖ്യ സന്ദേശം നൽകും.വൈകിട്ട് അഞ്ചിന് യുവജന പ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ നടക്കുന്ന 144 മണിക്കൂർ അഖണ്ഡ പ്രാർത്ഥനക്ക് തുടക്കമാകും. തുടർന്നുള്ള എല്ലാ ദിവസങ്ങളിലും രാവിലെ ആറിന് ചാപ്പലിൽ വിശുദ്ധ കുർബാനയും 7.30 ന് പള്ളിയിൽ വി.മൂന്നിൻമേൽ കുർബാനയും നടക്കും.27 ന് രാവിലെ 10.30 ന് അഖില മലങ്കര പ്രാർത്ഥനാ യോഗം ധ്യാനം. 2.30 ന് പരിസ്ഥിതി സെമിനാർ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉത്ഘാടനം ചെയ്യും.വൈകിട്ട് നാലിന് ഗ്രിഗോറിയൻ പ്രഭാഷണ പരമ്പര അക്കീരമൺ കാളിദാസ ഭട്ടതിരി ഉത്ഘാടനം ചെയ്യും.28 ന് രാവിലെ 10.30 ന് അഖില മലങ്കര മർത്തമറിയം വനിതാസമാജം സമ്മേളനം പത്ഭഭൂഷൻ ടെസി തോമസ് ഉത്ഘാടനം ചെയ്യും.ഉച്ചയ്ക്ക് രണ്ടിന് പിതൃസ്മ്യതി പ്രഭാഷണം മുംബൈ ഭദ്രാസന അധ്യക്ഷൻ ഡോ.ഗീവർഗീസ് മാർ കുറിലോസ് മെത്രാപ്പോലീത്ത ഉത്ഘാടനം ചെയ്യും.വൈകിട്ട് നാലിന് നടക്കുന്ന ഗ്രിഗോറിയൻ പ്രഭാഷണ പരമ്പരയിൽ ജില്ലാ ജഡ്ജ് ഡോണി തോമസ് വർഗീസ് പ്രഭാഷണം നടത്തും.29 ന് രാവിലെ 10.30 ന് ബസ് ക്യോമ്മോ സമ്മേളനം അഭി. ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ഉത്ഘാടനം ചെയ്യും.ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന യുവജന സംഗമം അലക്സിൻ ജോർജ് IPoS ഉത്ഘാടനം ചെയ്യും.വൈകിട്ട് നാലിന് നടക്കുന്ന ഗ്രിഗോറിയൻ പ്രഭാഷണ പരമ്പരയിൽ പ്രശസ്ത നോവലിസ്റ്റ് ഡോ.ജോർജ് ഓണക്കൂർ പ്രഭാഷണം നടത്തും.30 ന് രാവിലെ 10.30 ന് ഗുരുവിൻ സവിധേ ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഉത്ഘാടനം ചെയ്യും. പരുമല സെമിനാരി മാനേജർ കെ.വി.പോൾ റമ്പാൻ അധ്യക്ഷനായിരിക്കും. 2.30 ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വിവാഹ ധനസഹായ വിതരണം പരിശുദ്ധ കാതോലിക്കാ ബാവ നിർവഹിക്കും.ഇതോടനുബന്ധിച്ച് ചേരുന്ന സമ്മേളനം ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ് ഉത്ഘാടനം ചെയ്യും.അഭി.യു ഹാനോൻ മാർ പോളികാർപ്പോസ് മെത്രാപ്പോലീത്താ അധ്യക്ഷനായിരിക്കും. വൈകിട്ട് നാലിന് ഡോ.സാബു കോശി ചെറിയാൻ ഗ്രിഗോറിയൻ പ്രഭാഷണം നടത്തും. 31ന് ഉച്ചയ്ക്ക് രണ്ടിന് പേട്രൺസ് ഡേ സെലിബ്രേഷൻ ഡോ.ജെ.പ്രസാദ് ഉത്ഘാടനം ചെയ്യും.വൈകിട്ട് നാലിന് ഡോ.ചിക്കു ഏബ്രഹാം ഗ്രി ഗ്രോറിയൻ പ്രഭാഷണം നടത്തും.പ്രധാന പെരുന്നാൾ ദിനമായ ഒന്നിന് രാവിലെ ആറിന് ചാപ്പലിൽ ഡോ.യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന 7.30 ന് പള്ളിയിൽ ഡോ.മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൂന്നിൻമേൽ കുർബാന.10.30 ന് സന്യാസ സമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവ ഉത്ഘാടനം ചെയ്യും. ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായിരിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ചേരുന്ന തീർത്ഥാടന വാരാഘോഷ സമാപന സമ്മേളനം പരിശുദ്ധ കാതോലിക്ക ബാവ ഉത്ഘാടനം ചെയ്യും. ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അധ്യക്ഷനായിരിക്കും. അഡ്വ.ചാണ്ടി ഉമ്മൻ എം എൽ. എ മുഖ്യാതിഥിയായിരിക്കും. ആറിന് പെരുന്നാൾ സന്ധ്യാനമസ്ക്കാരം ,എട്ടിന് ശ്ലൈഹീക വാഴ് വ്. 8.15ന് ഭക്തിനിർഭരമായ റാസ . ഒൻപതിന് കബറിങ്കലിൽ ധൂപപ്രാർത്ഥന, ആശിർവാദം. 9.30 ന് സൂത്താറ.തുടർന്ന് എം. ജി. എം. ഗായകസംഘം കൈപ്പട്ടൂർ നയിക്കുന്ന ഭക്തിഗാനാർച്ചന. പെരുന്നാളിൻ്റെ സമാപന ദിനമായ രണ്ടിന് പുലർച്ചെ മൂന്നിന് വിശുദ്ധ കുർബാന. 6.15ന് ചാപ്പലിൽ വിശുദ്ധ കുർബാന.7.30 ന് പ്രഭാത നമസ്ക്കാരം. 8.30 ന് പരിശുദ്ധ കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ വി.മൂന്നിൻമേൽ കുർബ്ബാന.10.30 ന് കബറിങ്കൽ ധൂപപ്രാർത്ഥന 11 ന് ശ്ലൈഹീക വാഴ് വ്.11.30 ന് നേർച്ചസദ്യ.12 ന് മാർ ഗ്രിഗോറിയോസ് വിദ്യാർത്ഥി പ്രസ്ഥാന സമ്മേളനം. രണ്ടിന് നടക്കുന്ന ഭക്തിനിർഭരമായ റാസ യോടും ആശിർവാദത്തോടും കൂടി ഈ വർഷത്തെ പെരുന്നാളിന് കൊടിയിറങ്ങും.