കോഴിക്കോട് വേങ്ങേരിയിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. കക്കോടി സ്വദേശികളായ ഷൈജു, ഭാര്യ ജീമ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച സ്കൂട്ടർ രണ്ട് സ്വകാര്യ ബസുകൾക്കിടയിൽ പെട്ടാണ് അപകടമുണ്ടായത്. മറ്റൊരു ബൈക്ക് യാത്രികനും അപകടത്തിൽ പെട്ടെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ വെങ്ങളം ബൈപ്പാസില്‍ വേങ്ങേരിയിലാണ് അപകടമുണ്ടായത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു ഷൈജുവും ഭാര്യ ജീമയും. മുന്‍പിലുണ്ടായിരുന്ന സ്വകാര്യബസ് ബ്രേക്കിട്ടപ്പോള്‍ സ്‌കൂട്ടറും ബ്രേക്കിട്ടു. എന്നാല്‍ പിന്നിലുണ്ടായിരുന്ന മറ്റൊരു സ്വകാര്യ ബസ് സ്‌കൂട്ടറിനെയും മറ്റൊരു ബൈക്കിനെയും ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ദമ്പതിമാരെ ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല