തൃശ്ശൂര്‍ പുത്തൂര്‍ കൈനൂരില്‍ നാലുപേര്‍ മുങ്ങി മരിച്ചു. ചിറയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളാണ് മരിച്ചത്.
അര്‍ജുന്‍, അലോഷ്യസ്, നിവേദ് കൃഷ്ണ, സിയാദ് ഹുസൈന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്തത്.
ചിറയില്‍ അകപ്പെട്ടതായുള്ള വിവരം ലഭിച്ചതിനെത്തുടര്‍ന്ന്ഫയര്‍ഫോഴ്‌സ് സ്‌ക്യൂബ ടീം നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്ന് പേര്‍ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥികളും ഒരാള്‍ സെന്റ് അലോഷ്യസ് കോളേജ് വിദ്യാര്‍ത്ഥിയുമാണ്