തമിഴ്നാട് തിരുവണ്ണാമലയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 7പേർക്ക് ദാരുണാന്ത്യം.*
തമിഴ്നാട് തിരുവണ്ണാമലയിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ 7പേർക്ക് ദാരുണാന്ത്യം. ഇവർ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. 3 സ്ത്രീകളും രണ്ടു കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. വിഴുപ്പുറത്ത് ക്ഷേത്രദർശനം നടത്തിയ ശേഷം ബംഗളുരുവിലേക്ക് പോവുകയായിരുന്നു കുടുംബം. കാർ ഓടിച്ചിരുന്ന സതീഷ് ഉറങ്ങിപോയതാണ് അപകടത്തിനു കാരണമെന്നാണ് നിഗമനം