മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പുലര്‍ച്ചെയും രാവിലെയും മൂടല്‍ മഞ്ഞ് അനുഭവപ്പെടുന്നുണ്ട്. ഇത് കൂടുതല്‍ ശക്തമാകുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ ഇടങ്ങളില്‍ റെഡ്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീര പ്രദേശങ്ങളിലാണ് മൂടല്‍ മഞ്ഞ് കൂടുതല്‍ ശക്തമാകാന്‍ സാധ്യത. രാത്രിയിലും രാവിലെയും അന്തരീക്ഷ ഈര്‍പ്പം കൂടുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് സേന അറിയിച്ചു.
ദുരക്കാഴ്ച മറയാന്‍ സാധ്യതയുളളതിനാല്‍ ശ്രദ്ധയോടെ വാഹനം ഓടിക്കണം. മുന്നിലുളള വാഹനവുമായി നിശ്ചിത അകലം പാലിക്കാന്‍ ശ്രമിക്കണമെന്നും പൊലീസ് ഓര്‍മിപ്പിച്ചു