ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഓപ്പറേഷൻ അജയ്; ടെൽ അവീവിൽനിന്ന് ആദ്യ വിമാനം ഇന്നു രാത്രി പുറപ്പെടും

ഇസ്രയേലിൽനിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ഓപ്പറേഷൻ അജയ് എന്ന പ്രത്യേക രക്ഷാദൗത്യം ഇന്ത്യ പ്രഖ്യാപിച്ചെങ്കിലും പൂർണതോതിലുള്ള ഒഴിപ്പിക്കൽ ഉണ്ടാകില്ല. ഇന്ത്യൻ പൗരന്മാരെ സ്വദേശത്തെത്തിക്കുക എന്നതാണ് ലക്ഷ്യം. തിരിച്ചുവരാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാരെ മടക്കിക്കൊണ്ടുവരാനാണ് ഓപ്പറേഷൻ അജയ് നടപ്പിലാക്കുന്നതെന്നായിരുന്നു വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചത്.ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കാൻ പ്രത്യേക ചാർട്ടേഡ് വിമാനങ്ങൾ ഓപ്പറേഷന്റെ ഭാഗമായി തയ്യാറാക്കും. ആവശ്യമെങ്കിൽ ഉപയോഗപ്പെടുത്താനായി ഇന്ത്യൻ നാവികസേനയുടെ കപ്പലുകളും തയ്യാറാക്കിനിർത്തും. വിദ്യാർഥികളും ജോലിക്കാരും വ്യവസായികളുമായി 18,000-ത്തിലേറെ ഇന്ത്യക്കാരാണ് ഇസ്രയേലിൽ ഉള്ളത്.

വ്യാഴാഴ്ച ആദ്യ വിമാനം പുറപ്പെടും. ആദ്യ ബാച്ചിൽ പുറപ്പെടേണ്ടവരെ ടെൽ അവീവിലെ ഇന്ത്യൻ എംബസി ഇ- മെയൽ വഴി ഇക്കാര്യം അറയിച്ചിട്ടുണ്ട്. രജിസ്റ്റർ ചെയ്ത മറ്റുള്ളവരെ പിന്നീട് കാര്യമറിയിക്കും.

Vadakkenchery Updation
https://chat.whatsapp.com/BVJJUwhFcgC3oJrVpQkMEM