ജി. പ്രഭാകരന്റെ നിര്യാണത്തിൽ ആദരാഞ്ജലികളർപ്പിച്ച് പ്രമുഖർ

പാലക്കാട്: ഐ.ജെ.യു ദേശീയ വൈസ് പ്രസിഡന്റും കെ.ജെ.യു സ്ഥാപക നേതാവുമായ ജി. പ്രഭാകരന്റെ നിര്യാണത്തിൽ ആദരാഞ്ജലികളർപ്പിച്ച് പ്രമുഖർ. അയ്യപുരം ശാസ്താപുരിയിലുള്ള ജി. പ്രഭാകരന്റെ വീട്ടിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി, പാലക്കാട് എം.പി വി.കെ ശ്രീകണ്ഠൻ, ഐ.ജെ.യു ദേശീയ പ്രസിഡന്റ് ശ്രീനിവാസ റെഡ്ഡി, മുൻ മന്ത്രിമായ കെ.ഇ ഇസ്മായിൽ, വി.സി കബീർ മാസ്റ്റർ, ജില്ല കലക്ടർ എസ്. ചിത്ര, കൈരളി ടി.വി. ഡയറക്ടർ ടി.ആർ. അജയൻ, ടൈംസ് ഓഫ് ഇന്ത്യ ചീഫ് റിപ്പോർട്ടർ കെ. സുധ, തെലുങ്കാന ജേർണലിസ്റ്റ് യൂണിയൻ ജനറൽ സെക്രട്ടറി കെ. വിറാഹത്ത് അലി, കെജെയു സംസ്ഥാന വൈസ് പ്രസിഡണ്ട്മാരായ സികെ നാസർ കാഞ്ഞങ്ങാട് സുരേഷ് ബാബു തിരുവനന്തപുരം കെ.ജെ.യു സംസ്ഥാന സെക്രട്ടറി എ.കെ സുരേന്ദ്രൻ, സെക്രട്ടറി ഷൺമുഖം ഐ.ജെ.യു പ്രത്യേക ക്ഷണിതാവ് കവിതാ ഭാമ, ഐ.ജെ.യു ദേശീയ കമ്മിറ്റി അംഗങ്ങളായ പി.കെ രതീഷ്, ബെന്നി വർഗ്ഗീസ്, സംസ്ഥാന, ജില്ല കമ്മിറ്റി ഭാരവാഹികൾ, തുടങ്ങി രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർ ആദരാഞ്ജലികളർപ്പിച്ചു.