ജി പ്രഭാകരന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി എം.ബി.രാജേഷ്.

ജി. പ്രഭാകരന്റെ അപകടമരണ വാർത്ത ഞെട്ടലോടെയാണ് കേട്ടത്. ദി ഹിന്ദുവിന്റെ പാലക്കാട് ജില്ലാ ലേഖകൻ എന്ന നിലയിൽ ഏറെക്കാലം പ്രവർത്തിച്ച ശേഷം ടൈംസ് ഓഫ് ഇന്ത്യയുടെ ലേഖകനായാണ് അദ്ദേഹം നിലവിൽ പ്രവർത്തിച്ചിരുന്നത്.
ഇന്ന് രാത്രി അമൃത എക്സ്പ്രസ്സിൽ യാത്ര ചെയ്യാനായി സ്‌കൂട്ടറിൽ ഒലവക്കോട്ടേയ്ക്ക് പോവുകയായിരുന്ന പ്രഭാകരൻ പുതിയപാലത്തു വെച്ചാണ് അപകടത്തിൽ പെട്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഞാൻ വിദ്യാർത്ഥിസംഘടനാ രംഗത്ത് പ്രവർത്തിച്ച കാലം മുതൽ അടുത്ത ബന്ധമുണ്ടായിരുന്ന പത്രപ്രവർത്തകനാണ് അദ്ദേഹം. പാലക്കാട് ജില്ലയുടെ സാമൂഹ്യ, രാഷ്ട്രീയ, വികസന രംഗത്തെ ചലനങ്ങൾ സൂക്ഷ്മമായി നോക്കിക്കണ്ട പത്രപ്രവർത്തകനായിരുന്നു അദ്ദേഹം. ഡൽഹിയിലും കുറേക്കാലം പ്രവർത്തിച്ചു. പ്രസ് കൗൺസിൽ അംഗമായും പ്രവർത്തിച്ചിരുന്നു. കേരള ജേർണലിസ്റ്റ് യൂണിയന്റെ നേതൃനിരയിലും ഏറെക്കാലം സാന്നിധ്യം ഉണ്ടായിരുന്നു. പത്രപ്രവർത്തനരംഗത്ത് ജി പ്രഭാകരൻ നടത്തിയ പ്രവർത്തനങ്ങൾ എന്നും ഓർക്കപ്പെടും. അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. മന്ത്രി അറിയിച്ചു