യാത്രക്കിടെ കെഎസ്ആർടിസി ബസിന്റെ ഡോർ തുറന്നു പോയി, ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ച് വീണു.

പെൺകുട്ടി രക്ഷപെട്ടത് തലനാരിഴയ്ക്ക്.

തിരുവനന്തപുരത്ത് പോത്തൻകോട് എൽവിഎച്ച്എസ്സിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ഫാത്തിമയാണ് വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
വൈകുന്നേരം നാല് മണിക്ക് സ്കൂളിൽ നിന്ന് തിരികെ മോഹനപുരത്തെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

വാവറയമ്പലത്ത് ബസ് നിറുത്തി ആളെ കയറ്റിയ ശേഷം മുന്നോട്ടെടുത്തപ്പോൾ
ബസിന്റെ വാതിലിന് സമീപമായിരുന്നു പെൺകുട്ടി നിന്നിരുന്നത്.

ബസ് അല്പം മുന്നോട്ട് നീങ്ങിയതും ഡോർ തുറന്ന് പോയതോടെ ഫാത്തിമ തെറിച്ച് റോഡിലേക്ക് വിഴുകയായിരുന്നു.

ബസിന്റെ പിൻ ചക്രങ്ങൾക്കിടയിൽ നിന്ന് തലനാരിഴ വ്യത്യാസത്തിൽ വീണ ഉടനെ തന്നെ എഴുന്നേറ്റ് മാറാൻ സാധിച്ചതിനാൽ ദുരന്തം ഒഴിവായി. വഴിയരികിൽ നിന്ന സ്കൂട്ടർ യാത്രികനും ബസിൽ നിന്ന് വീണത് തിരിച്ചറിഞ്ഞ് പെൺകുട്ടിയെ ഉടനെ സഹായിക്കാൻ എത്തിയിരുന്നു.

കുട്ടിയുടെ പരുക്ക് ഗുരുതരമല്ല.