ഓടി​ത്തു​ട​ങ്ങി​യ ട്രെ​യി​നി​ൽ നി​ന്ന് ചാ​ടി​യി​റ​ങ്ങാ​ൻ ശ്ര​മി​ച്ചു; അ​പ​ക​ട​ത്തി​ൽ വയോധികന്‍റെ കൈ ​അ​റ്റു

ട്രെയിനിൽനിന്ന് ചാടിയിറങ്ങുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണ് വയോധികന്റെ കൈയറ്റു. കോഴിക്കോട് ചേവായൂർ പറമ്പിൽ ശ്രീ പദം ശശിധരനാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് രണ്ടരയോടെ ആലുവ റെയിൽവേ സ്റ്റേഷനിലാണ് സംഭവം.

ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്നിറങ്ങാൻ ശ്രമിക്കുമ്പോഴാണ് വീണ് അപകടത്തിൽപ്പെട്ടത്.

മകളും മരുമകനും ചേർന്ന് ഇയാളെ ട്രെയിനിൽ കയറ്റിവിട്ടെങ്കിലും ട്രെയിൻ ഓടിത്തുടങ്ങിയപ്പോൾ ഇദ്ദേഹം ചാടിയിറങ്ങാൻ ശ്രമിക്കുകയായിരുന്നു. ഒരു കൈ പൂർണമായി മുറിഞ്ഞുപോയ നിലയിലാണ്. ആർ.പി.എഫിന്റെ നേതൃത്വത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്