തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ക്രമക്കേടുകള്‍ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് രമ്യ ഹരിദാസ്.എം.പി.

IMG-20230802-WA0058

തൃശ്ശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഭരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും. ആശുപത്രി സൂപ്രണ്ട് തസ്തികയില്‍, പ്രവര്‍ത്തിക്കുവാന്‍ ഇപ്പോഴത്തെ സൂപ്രണ്ട് ഇന്‍ചാര്‍ജ് ഡോക്ടര്‍ നിഷ എം ദാസ് യോഗ്യതയില്ലാത്തവരാണെന്നും കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി രമ്യ ഹരിദാസ്.എം.പി.
കേന്ദ്രവിഷ്‌കൃതയായ പി എം ജെ ആര്‍ വൈ സ്‌കീമില്‍ പാവപ്പെട്ട രോഗികള്‍ക്ക് ലഭിക്കേണ്ട ചികിത്സ സഹായങ്ങള്‍ യഥാവിധി ലഭിക്കുന്നില്ലെന്നും,അഴിമതിയാണ് നടമാടുന്നത്. നിയമനങ്ങളിലും, മരുന്നു വാങ്ങുന്നതിലും വലിയതോതില്‍ അഴിമതി നടന്നുകൊണ്ടിരിക്കുന്നു എന്നും അടുത്തകാലത്ത്, ആശുപത്രി വികസന സൊസൈറ്റി ചെയര്‍മാന്‍ കൂടിയായ,തൃശ്ശൂര്‍ ജില്ലാ കളക്ടര്‍, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍,മിന്നല്‍ പരിശോധന നടത്തുകയും ലക്ഷക്കണക്കിന് രൂപയുടെ അഴിമതി പ്രഥമ ദൃഷ്ടിയാല്‍ കണ്ടെത്തിയതായും മന്ത്രിയ എം.പി.ധരിപ്പിച്ചു. ചുരുങ്ങിയത് അഞ്ചുവര്‍ഷത്തെ, ഫയലുകള്‍ പുറകോട്ട് പരിശോധിക്കണമെന്ന് കളക്ടര്‍ സര്‍ക്കാരിനോടും,മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോടും ആവശ്യപ്പെട്ടിരുന്നു. ഒരു അന്വേഷണവും ഇതില്‍ നാളിതുവരെ നടന്നിട്ടില്ലെന്നും സാമ്പത്തിക തട്ടിപ്പിന്റെ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി അനിവാര്യമാണെന്നും എ.പി. ആവശ്യപ്പെട്ടു.

കേന്ദ്ര ആവിഷ്‌കൃത പദ്ധതികളിലെ നടത്തിപ്പ് സംബന്ധിച്ച്, നടന്നുവരുന്ന അഴിമതികളെ സംബന്ധിച്ച്, അന്വേഷണവും,ഓഡിറ്റിങ്ങും അടിയന്തരമായി നടത്തുവാന്‍, കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രിയോട് ആലത്തൂര്‍ എംപി രമ്യ ഹരിദാസ് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ.മന്‍സുഖ് മാണ്ഡവ്യയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടു.പരാതി പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി എം.പി. പറഞ്ഞു.