പരിശീലനസമയത്ത് 50,000 രൂപ മുതൽ 1.60 ലക്ഷം രൂപ വരെ സ്റ്റൈപൻഡ് ലഭിക്കും; കോൾ ഇന്ത്യയിൽ മാനേജ്‌മെന്റ് ട്രെയിനി ആകാം

കേന്ദ്ര സർക്കാരിനു കീഴിൽ കൊൽക്കത്ത ആസ്ഥാനമായുള്ള കോൾ ഇന്ത്യ ലിമിറ്റഡിന്റെ സബ്സിഡിയറി കമ്പനികളിൽ 560 മാനേജ്‌മെന്റ് ട്രെയിനി ഒഴിവ്. മൈനിങ്, സിവിൽ, ജിയോളജി വിഭാഗങ്ങളിലെ ഗേറ്റ് 2023 സ്കോർ മുഖേനയാണു തിരഞ്ഞെടുപ്പ്. ഓൺലൈൻ അപേക്ഷ ഒക്ടോബർ 12 വരെ. www.coalindia.in

വിഭാഗം, ഒഴിവ്, യോഗ്യത:

∙മൈനിങ് (351): 60% മാർക്കോടെ മൈനിങ് എൻജിനീയറിങ് ബിരുദം.

∙സിവിൽ (172): 60% മാർക്കോടെ സിവിൽ എൻജിനീയറിങ് ബിരുദം.

∙ജിയോളജി (37): ജിയോളജി/ അപ്ലൈഡ് ജിയോളജി/ ജിയോഫിസിക്സ്/ അപ്ലൈഡ് ജിയോഫിസിക്സിൽ 60% മാർക്കോടെ എംഎസ്‌സി/എംടെക്.

∙പ്രായപരിധി: 30. അർഹർക്കു മാർക്കിലും പ്രായത്തിലും ഇളവ്.

∙ഫീസ്: 1180 രൂപ. ഒാൺലൈനായി അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, കോൾ ഇന്ത്യ കമ്പനി/ സബ്സിഡിയറി ജീവനക്കാർ എന്നിവർക്കു ഫീസില്ല.

∙ശമ്പളം: പരിശീലനസമയത്ത് 50,000–1.60 ലക്ഷം രൂപ സ്റ്റൈപൻഡ്. പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ, നിബന്ധനകൾക്കു വിധേയമായി 60,000–1.80 ലക്ഷം ശമ്പളനിരക്കിൽ നിയമനം.

∙തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക്, ഗേറ്റ് സ്കോർ, രേഖ പരിശോധന, വൈദ്യ പരിശോധന എന്നിവ മുഖേന