തിളക്കമുള്ള ചർമ്മം കരുതൽ കിടക്കവിരിയിൽ തുടങ്ങണം

തിളക്കമുള്ള ചർമ്മം രുതൽ കിടക്കവിരിയിൽ തുടങ്ങണം

 

മൃദുലവും തിളക്കമുള്ളതുമായ ചര്‍മ്മം വേണമെന്ന് ആഗ്രഹിക്കുമ്പോള്‍ തന്നെ വൃത്തിയുടെ കാര്യത്തിലും ശ്രദ്ധ വേണം. ഇതില്‍ ഏറ്റവും പ്രധാനമാണ് കിടക്കവിരി കൃത്യമായ ഇടവേളകളില്‍ കഴുകി വൃത്തിയാക്കുന്നത്. ആഴ്ചയില്‍ ഒരിക്കലെങ്കിലും ബെഡ്ഷീറ്റ് മാറ്റാന്‍ ശ്രമിക്കണം. ഒന്നോ അതിലധികമോ രോമകൂപങ്ങളെ ബാധിക്കുന്ന വീക്കം അല്ലെങ്കില്‍ അണുബാധയാണ് ഫോളികുലൈറ്റിസ്. വിയര്‍പ്പ്, ചര്‍മ്മത്തിലെ മൃതകോശങ്ങള്‍, എണ്ണ എന്നിവയൊക്കെ ബെഡ്ഷീറ്റില്‍ അടിഞ്ഞുകൂടുകയും രോമകൂപങ്ങള്‍ അടഞ്ഞുപോകുകയും ചെയ്യുന്നതാണ് ഫാളികുലൈറ്റിസിന് കാരണമാകുന്നത്. രോമകൂപങ്ങള്‍ക്ക് ചുറ്റും ചുവന്നുവീര്‍ത്ത കുരുക്കള്‍ കാണപ്പെടാന്‍ ഇത് ഇടയാക്കും. വൃത്തിഹീനമായ ബെഡ്ഷീറ്റുകള്‍ ബാക്റ്റീരിയ വളരാന്‍ ഇടയാക്കുകയും മുഖത്ത് എണ്ണമയം കൂടാന്‍ കാരണമാകുകയും ചെയ്യും. ഇത് മുഖക്കുരുവിന് വഴിയൊരുക്കും. രാത്രി മുഴുവന്‍ കിടക്കവിരിയിലെ അഴുക്കുമായി ചര്‍മ്മം സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ വീക്കം കൂടുകയും നിലവിലുള്ള ചര്‍മ്മപ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യും. ഈര്‍പ്പമുള്ള സ്ഥലങ്ങളിലാണ് ഫംഗസ് വളരുന്നത്. വൃത്തിഹീനമായ ബെഡ്ഷീറ്റുകള്‍ അവര്‍ക്ക് അനുയോജ്യമായ പ്രജനന കേന്ദ്രമായി മാറും. റിംഗ് വോം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പടരുന്ന അണുബാധയാണ്. ഇത് ചര്‍മ്മത്തെ ബാധിച്ചാല്‍ വൃത്താകൃതിയില്‍ തിണര്‍പ്പുണ്ടാകുകയും അസഹ്യമായ ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും. ചര്‍മ്മത്തിന്റെ പുറംതൊലിയ ബാധിക്കുന്ന ഒരു അണുബാധയാണിത്. സ്‌ട്രെപ്‌റ്റോകോക്കസ് പോലുള്ള ഹാനീകരമായ ബാക്ടീരിയകള്‍ ചര്‍മ്മത്തിലെ മുറിവുകളിലൂടെ അകത്തുകടക്കുമ്പോള്‍ ഉണ്ടാകുന്ന അണുബാധയാണ് ഇംപെറ്റിഗോ. ഇത് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുകയും ചെയ്യും. വ്യാപകമായി കണ്ടുവരുന്ന മറ്റൊരു ഫംഗല്‍ അണുബാധയാണ് അത്‌ലറ്റ്‌സ് ഫുട്ട്. വൃത്തിയില്ലാത്ത ബെഡ്ഷീറ്റുകളില്‍ വളരുന്ന ഫംഗസ് മൂലം ഇത് ബാധിക്കാം. ഉറങ്ങുമ്പോള്‍ കാല്‍പാദങ്ങള്‍ കിടക്കവിരിയുമായി സമ്പര്‍ക്കം പുലര്‍ത്താറുണ്ട്. ഫംഗസ് അവയ്ക്ക് അനുകൂലമായ സാഹചര്യം കണ്ടെത്തിയാല്‍ കാലുകള്‍ ചുവന്ന നിറത്തിലാക്കുകയും ചൊറിച്ചില്‍ അണുഭവപ്പെടുകയും ചെയ്യും

.