എറണാകുളം കൂത്താട്ടുകുളത്ത് അയൽവാസിയായ യുവാവിനെ വീടുകയറി വെട്ടി കൊലപ്പെടുത്തി. കൂത്താട്ടുകുളം തിരുമാറാടി പഞ്ചായത്തിൽ കാക്കൂർ കോളനിയിലാണ് സംഭവം. കല്ലുവളവിങ്കൽ സണ്ണി വർക്കിയുടെ മകൻ സോണിയാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം.
സംഭവത്തിൽ അയൽവാസിയായ പ്രതി മഹേഷ് പൊലീസ് പിടിയിൽ.
പണി കഴിഞ്ഞ് വീട്ടിലെത്തിയ സോണിയെ മഹേഷ് വീട്ടിൽ നിന്നും വിളിച്ചിറക്കി കുത്തുകയായിരുന്നു. തലയ്ക്കും നെഞ്ചിനും കുത്തേറ്റ് വീടിനു മുറ്റത്തേക്ക് വീണ സോണിയെ അയൽക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇരുവരും തമ്മിൽ വാക്കു തർക്കം ഉണ്ടായി എന്ന് നാട്ടുകാർ പറഞ്ഞു. മൃതദേഹം കൂത്താട്ടുകുളം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.