എറണാകുളം: കൂത്താട്ടുകുളത്ത് അയൽവാസിയെ വീട്ടിൽക്കയറി വെട്ടിക്കൊന്നു. പിറവം തിരുമാറാടിയിൽ കാക്കൂർ കോളനിയിൽ സോണിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയൽവാസിയായ മഹേഷിനെ പൊലീസ് പിടികൂടി.
ഇന്നലെ വൈകിട്ട് പണി കഴിഞ്ഞ് എത്തിയ സോണിയെ വീട്ടിൽ നിന്നും ഇറക്കി ആക്രമിക്കുകയായിരുന്നു. തലക്കും നെഞ്ചിനും കുത്തേറ്റ് വീണ സോണിയെ അയൽക്കാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഹേഷിനെ വീട്ടിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. രാവിലെ സോണിയും മഹേഷും തമ്മിൽ തർക്കം നടന്നതായി നാട്ടുകാർ പറഞ്ഞു