മാവോയിസ്റ്റ് നേതാവ് മഹാലിംഗത്തെ പാലക്കാട് ജില്ലാ കോടതിയില്‍ ഹാജരാക്കി

പാലക്കാട്‌ : ഫോറസ്റ്റ് റേഞ്ച് ഓഫീസ് ആക്രമണ കേസില്‍ മാവോയിസ്റ്റ് നേതാവ് മഹാലിംഗത്തെ പാലക്കാട് ജില്ലാ കോടതിയില്‍ ഹാജരാക്കി.
തമിഴ്‌നാട് പോലീസിന്റെ കനത്ത സുരക്ഷയിലാണ് പ്രതിയെ പാലക്കാട് കോടതിയില്‍ എത്തിച്ചത്. 2014 ഡിസംബര്‍ 22-നാണ് കേസിനാസ്പദമായ സംഭവം. അഗളി ഫോറസ്റ്റ് ഓഫീസ് ആക്രമണക്കേസില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് സിപിഐ(മാവോയിസ്റ്റ്) നേതാവായ മഹാലിംഗത്തെ പൊലീസ് പിടികൂടിയത്.
തമിഴ്‌നാട് മധുരൈ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇയാളെ ഇന്നലെ രാത്രി മലമ്ബുഴ സബ് ജയിലില്‍ എത്തിച്ചിരുന്നു. മണ്ണാര്‍ക്കാട്, അഗളി സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലും ഇയാള്‍ കോടതിയ്ക്ക് മുന്‍പില്‍ ഹാജരായി. കോടതി നടപടികള്‍ക്ക് ശേഷം മഹാലിംഗത്തെ തിരികെ മധുരൈ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടു പോയി.